കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലേർട്ട് തുടരുന്നു; ജാഗ്രതാ നിർദേശം

തീരദേശ മേഖലകളില്‍, പ്രത്യേകിച്ച് താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറാനും കടലാക്രമണത്തിനും സാധ്യതയുണ്ട്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലേർട്ട് തുടരുന്നു; ജാഗ്രതാ നിർദേശം

തിരുവനന്തപുരം: കേരള തീരത്ത് 'കള്ളക്കടൽ' പ്രതിഭാസത്തെ തുടർന്ന് പ്രഖ്യാപിച്ച റെഡ് അലേർട്ട് ഇന്ന് കൂടി തുടരുമെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം അറിയിച്ചു. സംസ്ഥാനത്തെ മുഴുവൻ തീരദേശ ജില്ലകളിലും ശക്തമായ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണം.

ഇന്ന് രാവിലെ 10:30 വരെ ഒരു മീറ്റർ മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലകൾ അടിക്കാൻ സാധ്യതയുണ്ട്. താഴ്ന്ന തീരദേശ മേഖലകളിൽ വെള്ളം കയറാൻ ഇടയുള്ളതിനാൽ അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറിത്താമസിക്കേണ്ടതാണ്. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലിറക്കുന്നത് ഒഴിവാക്കണമെന്നും മത്സ്യബന്ധന യാനങ്ങൾ സുരക്ഷിതമായി കെട്ടിയിടണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.