കണ്ണൂരില്‍ വാഹനാപകടം: കാര്‍ മരത്തിലിടിച്ച് തകര്‍ന്നു: 2 മലയാളികള്‍ ഉള്‍പ്പെടെ 4 മരണം

രണ്ട് മലയാളികളും രണ്ട് ഉത്തര്‍പ്രദേശ് സ്വദേശികളുമാണ് മരിച്ചത്.

കണ്ണൂരില്‍ വാഹനാപകടം: കാര്‍ മരത്തിലിടിച്ച് തകര്‍ന്നു: 2 മലയാളികള്‍ ഉള്‍പ്പെടെ 4 മരണം

കണ്ണൂര്‍: കണ്ണൂര്‍ ചാലോട് ഉണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ നാല് പേര്‍ക്ക് ദാരുണാന്ത്യം. ഒരാള്‍ക്ക് പരിക്കേറ്റു. രണ്ട് മലയാളികളും രണ്ട് ഉത്തര്‍പ്രദേശ് സ്വദേശികളുമാണ് മരിച്ചത്. പരം ഛേദ്രി, ഹര്‍ഷ്, റിസ്വാന്‍, ഷാന്‍ എന്നിവരാണ് മരിച്ചത്. ഇന്നലെ അര്‍ദ്ധരാത്രിയോടെയായിരുന്നു അപകടം.

നിയന്ത്രണം വിട്ട കാര്‍ മരത്തില്‍ ഇടിക്കുകയായിരുന്നു. പരിക്കേറ്റയാളെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മരത്തില്‍ ഇടിച്ച് തകര്‍ന്ന കാര്‍ വെട്ടിപ്പൊളിച്ചാണ് ഫയര്‍ഫോഴ്സ് ഉള്ളില്‍ ഉള്ളവരെ പുറത്തെടുത്തത്.