‘മുൻ സർക്കാരുകൾ എന്തുചെയ്തുവെന്നതും പരിശോധിക്കണം’; വൈദ്യുതി പ്രതിസന്ധിയിൽ യുഡിഎഫ് സർക്കാരിനെ വിമർശിക്കാനില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി
കഴിഞ്ഞ പത്ത് വർഷത്തിനിടെ സമാനമായ പ്രതിസന്ധി ഉണ്ടായിട്ടില്ലെന്ന ചോദ്യത്തിനും സുരേഷ് ഗോപി മറുപടി നൽകി. കഴിഞ്ഞ പത്ത് വർഷത്തിനിടെ സംസ്ഥാനത്ത് എന്തൊക്കെ സംഭവിച്ചുവെന്നതിന്റെ കണക്കുകൾ കൂടി പരിശോധിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം
തിരുവനന്തപുരം: സംസ്ഥാനത്തെ ഇപ്പോഴത്തെ വൈദ്യുതി പ്രതിസന്ധിയെ ചൊല്ലി യുഡിഎഫ് സർക്കാരിനെതിരെ വിമർശനം ഉന്നയിക്കേണ്ട ഘട്ടമായിട്ടില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. നിലവിലെ സാഹചര്യത്തിന് മുൻ സർക്കാരുകളുടെ കാലത്തെ തീരുമാനങ്ങളും കാരണമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ പത്ത് വർഷത്തിനിടെ സമാനമായ പ്രതിസന്ധി ഉണ്ടായിട്ടില്ലെന്ന ചോദ്യത്തിനും സുരേഷ് ഗോപി മറുപടി നൽകി. കഴിഞ്ഞ പത്ത് വർഷത്തിനിടെ സംസ്ഥാനത്ത് എന്തൊക്കെ സംഭവിച്ചുവെന്നതിന്റെ കണക്കുകൾ കൂടി പരിശോധിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സർക്കാരിനെ വിമർശിക്കണമെന്ന് ലക്ഷ്യമിട്ടുള്ള മാധ്യമചോദ്യങ്ങൾക്ക് പിന്നിൽ ദുരുദ്ദേശമുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
അതിനിടെ, സംസ്ഥാനത്തെ വൈദ്യുതി ആവശ്യകത വെള്ളിയാഴ്ചയും ഉയർന്ന നിലയിൽ തുടർന്നതായി കെഎസ്ഇബി അറിയിച്ചു. എന്നാൽ വൈദ്യുതി ലഭ്യതയിൽ താരതമ്യേന മെച്ചപ്പെട്ട സാഹചര്യമുണ്ടായിരുന്നുവെന്നാണ് ബോർഡിന്റെ വിലയിരുത്തൽ.
ഡിമാൻഡിൽ ഏകദേശം 150 മെഗാവാട്ടിന്റെ കുറവുണ്ടായതും ഗ്രിഡ് ഫ്രീക്വൻസി മെച്ചപ്പെട്ടതും വൈദ്യുതി നിയന്ത്രണം ഒഴിവാക്കാൻ സഹായിച്ചു. ഗ്രിഡിൽ ആവശ്യമായ വൈദ്യുതി ലഭ്യമായിരുന്നതിനാൽ വെള്ളിയാഴ്ച നിയന്ത്രണം ഏർപ്പെടുത്തേണ്ട സാഹചര്യമുണ്ടായില്ലെന്നും കെഎസ്ഇബി വ്യക്തമാക്കി.
Comments ()