കീം 2026 പ്രവേശന പരീക്ഷാഫലം നാളെ; ഉച്ചയ്ക്ക് ഒരു മണിക്ക് പ്രഖ്യാപനം
പരീക്ഷാഫലം ആദ്യം ജൂൺ 22ന് പ്രസിദ്ധീകരിക്കാനായിരുന്നു തീരുമാനം. എന്നാൽ സിബിഎസ്ഇ പുനർമൂല്യനിർണയവുമായി ബന്ധപ്പെട്ട മാർക്കുകൾ ഉൾപ്പെടുത്തുന്നതിനായി കൂടുതൽ സമയം അനുവദിക്കണമെന്നാവശ്യപ്പെട്ട് വിദ്യാർഥികളും രക്ഷിതാക്കളും സർക്കാരിനെ സമീപിച്ചതിനെ തുടർന്ന് ഫലപ്രഖ്യാപനം മാറ്റിവയ്ക്കുകയായിരുന്നു.
തിരുവനന്തപുരം: സംസ്ഥാനത്തെ എൻജിനീയറിങ്, ഫാർമസി ഉൾപ്പെടെയുള്ള പ്രൊഫഷണൽ കോഴ്സുകളിലേക്കുള്ള കീം 2026 പ്രവേശന പരീക്ഷയുടെ ഫലം നാളെ പ്രഖ്യാപിക്കും. ഉച്ചയ്ക്ക് ഒരു മണിക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോൺ ഫലപ്രഖ്യാപനം നടത്തും.
പരീക്ഷാഫലം ആദ്യം ജൂൺ 22ന് പ്രസിദ്ധീകരിക്കാനായിരുന്നു തീരുമാനം. എന്നാൽ സിബിഎസ്ഇ പുനർമൂല്യനിർണയവുമായി ബന്ധപ്പെട്ട മാർക്കുകൾ ഉൾപ്പെടുത്തുന്നതിനായി കൂടുതൽ സമയം അനുവദിക്കണമെന്നാവശ്യപ്പെട്ട് വിദ്യാർഥികളും രക്ഷിതാക്കളും സർക്കാരിനെ സമീപിച്ചതിനെ തുടർന്ന് ഫലപ്രഖ്യാപനം മാറ്റിവയ്ക്കുകയായിരുന്നു.
മാർക്കുകളുടെ അന്തിമ ക്രോഡീകരണം പൂർത്തിയായ സാഹചര്യത്തിലാണ് പുതുക്കിയ തീയതിയിൽ ഫലം പ്രഖ്യാപിക്കുന്നത്. പരീക്ഷ എഴുതിയ വിദ്യാർഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റിലൂടെ ഫലം പരിശോധിക്കാനാകും.
Comments ()