വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കാൻ കുവൈത്ത്; 870 പട്രോളിംഗ് ടീമുകളും 338 ക്യാമറകളും സജ്ജം

പുതിയ അധ്യയന വർഷം ആരംഭിക്കുന്നതിനോടനുബന്ധിച്ച്, കുവൈത്ത് ആഭ്യന്തര മന്ത്രാലയം വിദ്യാർത്ഥികളുടെ സുരക്ഷയ്ക്കും ഗതാഗത നിയന്ത്രണത്തിനുമായി 870 സുരക്ഷാ പട്രോളുകളെ വിന്യസിച്ചു.

വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കാൻ കുവൈത്ത്; 870 പട്രോളിംഗ് ടീമുകളും 338 ക്യാമറകളും സജ്ജം

2026-2027 അധ്യയന വർഷാരംഭത്തോട് അനുബന്ധിച്ച് കുവൈത്തിൽ വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിനുമായി ആഭ്യന്തര മന്ത്രാലയം വിപുലമായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തി. ഇതിന്റെ ഭാഗമായി 520 സെക്യൂരിറ്റി ഡയറക്ടറേറ്റ്, 200 ട്രാഫിക്, 150 എമർജൻസി എന്നിങ്ങനെ ആകെ 870 പട്രോളിംഗ് സംഘങ്ങളെയാണ് രാജ്യത്തുടനീളമുള്ള സ്കൂൾ പരിസരങ്ങളിലും പ്രധാന റോഡുകളിലും വിന്യസിച്ചിട്ടുള്ളത്. റോഡുകളിലെ തത്സമയ സ്ഥിതിഗതികൾ നിരീക്ഷിക്കാൻ 338 ട്രാഫിക് ക്യാമറകളും ഗതാഗതം സുഗമമാക്കാൻ സിഗ്നലുകളിലെ ഫ്ലാഷിംഗ് സംവിധാനങ്ങളും സജ്ജമാക്കിയിട്ടുണ്ട്.

അടിയന്തര ഘട്ടങ്ങളിൽ 112 എന്ന ഹെൽപ്‌ലൈൻ നമ്പറിലൂടെ അതിവേഗ സേവനം ലഭ്യമാക്കുമെന്നും അധികൃതർ അറിയിച്ചു. കൂടാതെ, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, അധ്യാപകർ എന്നിവരെ ലക്ഷ്യമിട്ട് 'പ്രിവൻഷൻ ആൻഡ് സേഫ്റ്റി' എന്ന പേരിൽ ഒരു വർഷം നീണ്ടുനിൽക്കുന്ന ബോധവത്കരണ ക്യാമ്പയിനും മന്ത്രാലയം ആരംഭിച്ചിട്ടുണ്ട്; ട്രാഫിക് സുരക്ഷ, കുട്ടികളുടെ സംരക്ഷണം, മയക്കുമരുന്ന് പ്രതിരോധം, സൈബർ സുരക്ഷ, തീവ്രവാദ ആശയങ്ങൾക്കെതിരെയുള്ള ജാഗ്രത, പരിസ്ഥിതി സംരക്ഷണം എന്നിവയാണ് ഈ പദ്ധതിയിലൂടെ പ്രധാനമായും ആസൂത്രണം ചെയ്യുന്നത്.