വിദ്യാർഥികൾ ശ്രദ്ധിക്കുക; നാളത്തെ പ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷ മാറ്റിവെച്ചു

നാളെ രാവിലെ നടത്താൻ തീരുമാനിച്ചിരുന്ന പരീക്ഷയുടെ പുതുക്കിയ തീയതി പിന്നീട് പ്രഖ്യാപിക്കുമെന്ന് അധികൃതർ അറിയിച്ചു.

വിദ്യാർഥികൾ ശ്രദ്ധിക്കുക; നാളത്തെ പ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷ  മാറ്റിവെച്ചു

തിരുവനന്തപുരം: ഇടുക്കി ജില്ലയിൽ നാളെ ഹർത്താൽ പ്രഖ്യാപിച്ച സാഹചര്യത്തിൽ ഒന്നാം വർഷ ഹയർ സെക്കൻഡറി ഇംപ്രൂവ്മെന്റ് പരീക്ഷ മാറ്റിവെച്ചു. നാളെ രാവിലെ നടത്താൻ തീരുമാനിച്ചിരുന്ന പരീക്ഷയുടെ പുതുക്കിയ തീയതി പിന്നീട് പ്രഖ്യാപിക്കുമെന്ന് അധികൃതർ അറിയിച്ചു.

കേരളത്തിന് പുറമെ ഗൾഫ് രാജ്യങ്ങൾ, ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളിൽ നാളെ രാവിലെ നടക്കേണ്ടിയിരുന്ന പരീക്ഷകളാണ് മാറ്റിവെച്ചത്. വിദ്യാർഥികൾ പുതുക്കിയ പരീക്ഷാ തീയതിക്കായി കാത്തിരിക്കണം.