ഇനി ഔദ്യോഗികമായി 'കേരളം'; സുപ്രധാന ബില്ലിന് രാജ്യസഭയുടെ അംഗീകാരം
കേരള സംസ്ഥാനത്തിന്റെ പേര് ഔദ്യോഗികമായി 'കേരളം' എന്ന് മാറ്റുന്നതിനുള്ള സുപ്രധാന ബില്ല് 'കേരളം ബില്‍ 2026' രാജ്യസഭ പാസാക്കി
സംസ്ഥാനത്തിന്റെ ഔദ്യോഗിക നാമം കേരളം എന്നാക്കാനുള്ള ബില്ല് രാജ്യസഭയും പാസാക്കി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രാജ്യസഭയിൽ അവതരിപ്പിച്ച 'കേരളം ബിൽ 2026' ഉപരിസഭ പാസാക്കിയതോടെ, കേരള സംസ്ഥാനത്തിന്റെ പേര് ഔദ്യോഗികമായി 'കേരളം' എന്ന് മാറ്റുന്നതിനുള്ള നടപടികളിൽ സുപ്രധാന പുരോഗതിയായി.
സംസ്ഥാനത്തിന്റെ സമ്പന്നമായ ഭാഷയോടും സംസ്‌കാരത്തോടും പൂർണ്ണമായി ചേർന്നുനിൽക്കുന്ന ഈ നാമമാറ്റം മലയാളി സമൂഹത്തിന് മാത്രമല്ല, രാജ്യത്തിനാകെ അഭിമാനകരമായ നിമിഷമാണെന്ന് ബില്ലിന്മേലുള്ള ചർച്ചയ്ക്ക് മറുപടിയായി ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് വ്യക്തമാക്കി.
Comments ()