കേരളത്തിൽ അഞ്ച് ദിവസം മഴ മുന്നറിയിപ്പ്; ഇന്ന് 14 ജില്ലകളിലും മഞ്ഞ അലർട്ട്
ലക്ഷദ്വീപിന്റെ വടക്കൻ ഭാഗങ്ങളിലും സമീപപ്രദേശങ്ങളിലും നിലനിൽക്കുന്ന ചക്രവാതച്ചുഴിക്ക് പുറമെ തമിഴ്നാടിനും തെക്കൻ തീരദേശ ആന്ധ്രാപ്രദേശിനും സമീപമായി മറ്റൊരു ചക്രവാതച്ചുഴിയും സ്ഥിതി ചെയ്യുന്നുണ്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഒക്ടോബർ 20 വരെ മഴ തുടരാൻ സാധ്യതയുള്ളതിനാൽ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. ഇന്ന് എല്ലാ ജില്ലകളിലും മഞ്ഞ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വരും ദിവസങ്ങളിൽ ചില ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കാനും സാധ്യതയുണ്ട്.
ലക്ഷദ്വീപിന്റെ വടക്കൻ ഭാഗങ്ങളിലും സമീപപ്രദേശങ്ങളിലും നിലനിൽക്കുന്ന ചക്രവാതച്ചുഴിക്ക് പുറമെ തമിഴ്നാടിനും തെക്കൻ തീരദേശ ആന്ധ്രാപ്രദേശിനും സമീപമായി മറ്റൊരു ചക്രവാതച്ചുഴിയും സ്ഥിതി ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തിൽ കേരളത്തിൽ ഇന്ന് മുതൽ 20 വരെ നേരിയതോ മിതമായതോ ആയ മഴ ലഭിക്കുമെന്നാണ് പ്രവചനം.
ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റുവീശാനും സാധ്യതയുണ്ട്. ഒക്ടോബർ 17 മുതൽ 20 വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിലുള്ള ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ജില്ല തിരിച്ചുള്ള മഞ്ഞ അലർട്ട്
- ഒക്ടോബർ 16: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്.
- ഒക്ടോബർ 17: കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം.
- ഒക്ടോബർ 18: മലപ്പുറം, കോഴിക്കോട്, വയനാട്.
- ഒക്ടോബർ 19: പത്തനംതിട്ട, ഇടുക്കി, കണ്ണൂർ, കാസർകോട്.
- ഒക്ടോബർ 20: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം.
Comments ()