പ്രവാസികൾക്ക് ഇൻഷുറൻസ് പ്രീമിയർ ഇരട്ടിയിലേറെ; നിരക്ക് കൂട്ടേണ്ടിവന്നെന്ന് മുഖ്യമന്ത്രി, ന്യായീകരിച്ച് മുഖ്യമന്ത്രി

പ്രവാസി ക്ഷേമനിധിയിലേക്ക് പിരിഞ്ഞുകിട്ടാനുള്ളത് 700 കോടി രൂപയാണെന്നും മൂന്ന് മാസത്തെ പെൻഷൻ കുടിശ്ശികയുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കുടിശ്ശിക പിരിച്ചെടുക്കാൻ പ്രവാസി സംഘടനകളും ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

പ്രവാസികൾക്ക് ഇൻഷുറൻസ് പ്രീമിയർ ഇരട്ടിയിലേറെ; നിരക്ക് കൂട്ടേണ്ടിവന്നെന്ന് മുഖ്യമന്ത്രി, ന്യായീകരിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: നോർക്ക കെയർ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ പ്രീമിയം വർധിപ്പിക്കേണ്ട സാഹചര്യമാണുള്ളതെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ വ്യക്തമാക്കി. ഇൻഷുറൻസ് കമ്പനികൾക്കും സാമ്പത്തിക നഷ്ടം നേരിട്ടതായും കഴിഞ്ഞ തവണ പദ്ധതി ഏറ്റെടുത്ത ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനി ഇത്തവണ ക്വട്ടേഷൻ നൽകിയില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രവാസി ക്ഷേമനിധിയിലേക്ക് പിരിഞ്ഞുകിട്ടാനുള്ളത് 700 കോടി രൂപയാണെന്നും മൂന്ന് മാസത്തെ പെൻഷൻ കുടിശ്ശികയുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കുടിശ്ശിക പിരിച്ചെടുക്കാൻ പ്രവാസി സംഘടനകളും ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നോർക്ക കെയർ ഇൻഷുറൻസ് പ്രീമിയത്തിൽ വലിയ വർധനയുണ്ടായത് പ്രവാസികൾക്കിടയിൽ പ്രതിഷേധത്തിനും അതൃപ്തിക്കും ഇടയാക്കിയിട്ടുണ്ട്. പ്രവാസികളുടെ ചികിത്സാ ചെലവുകൾക്ക് പരിരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ മുൻ സർക്കാരിന്റെ കാലത്താണ് പദ്ധതി ആരംഭിച്ചത്. എന്നാൽ പുതിയ നിരക്കുകൾ പ്രഖ്യാപിച്ചതോടെ ഇൻഷുറൻസ് പരിരക്ഷയ്ക്കായി കൂടുതൽ തുക ചെലവഴിക്കേണ്ട സാഹചര്യമാണുണ്ടായത്.

പുതുക്കിയ നിരക്ക് പ്രകാരം 51 മുതൽ 60 വയസ്സ് വരെയുള്ള പ്രവാസികൾക്ക് അഞ്ച് ലക്ഷം രൂപയുടെ കുടുംബ ഇൻഷുറൻസ് പോളിസിക്കായി 35,664 രൂപ പ്രീമിയമായി നൽകണം. നേരത്തെ ഇതേ പോളിസിക്ക് 13,411 രൂപയായിരുന്നു നിരക്ക്. പ്രീമിയം വർധനയുടെ പശ്ചാത്തലത്തിൽ പദ്ധതിയുടെ ചെലവും പ്രവാസികൾ നേരിടുന്ന സാമ്പത്തിക ബാധ്യതയും വീണ്ടും ചർച്ചയാകുകയാണ്.