സംസ്ഥാന പൊതുഭരണ വകുപ്പിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു; പിന്നിൽ പാകിസ്താൻ ഹാക്കർമാരെന്നു സന്ദേശം

പൊതുഭരണ വകുപ്പിന്റെ വെബ്സൈറ്റാണ് ഹാക്ക് ചെയ്യപ്പെട്ടത്

സംസ്ഥാന പൊതുഭരണ വകുപ്പിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു; പിന്നിൽ പാകിസ്താൻ ഹാക്കർമാരെന്നു സന്ദേശം

തിരുവനന്തപുരം: കേരള സർക്കാരിന്റെ പൊതുഭരണ വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റ് സൈബർ ആക്രമണം നടന്നതായി റിപ്പോർട്ട്. ഹാക്കിങ്ങിനു പിന്നാലെ സൈറ്റിന്റെ ഹോംപേജിൽ ‘പാകിസ്ഥാൻ സിന്ദാബാദ്’ എന്ന സന്ദേശം പ്രത്യക്ഷപ്പെട്ടു. ‘ടീം ബ്ലാക്ക്ലീറ്റ്സ്’ എന്ന സംഘമാണ് ആക്രമണത്തിന് പിന്നിലെന്ന് അവകാശപ്പെട്ട് വെബ്സൈറ്റിൽ കുറിപ്പും പതിപ്പിച്ചിട്ടുണ്ട്.

സംഭവത്തെ തുടർന്ന് വെബ്സൈറ്റിന്റെ നിയന്ത്രണം തിരിച്ചുപിടിക്കുന്നതിനുള്ള പുനരുദ്ധാരണ പ്രവർത്തനങ്ങൾ അടിയന്തരമായി ആരംഭിച്ചു. ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്താനും സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ ശേഖരിക്കാനുമായി വിശദമായ അന്വേഷണം നടന്നു വരികയാണ്.