നഗ്നദൃശ്യങ്ങൾ പ്രചരിപ്പിച്ച കേസിൽ 'തൊപ്പി' ഒളിവിൽ; പൊലീസ് ലുക്കൗട്ട് സർക്കുലർ ഇറക്കി
വിദേശത്തേക്ക് കടക്കാന്‍ സാധ്യതയുള്ളതിനാലാണ് പൊലീസ് നടപടി.
കൊച്ചി: സമൂഹമാധ്യമങ്ങളിലൂടെ സുഹൃത്തുക്കളുടെ നഗ്നദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്ന കേസിൽ യൂട്യൂബർ 'തൊപ്പി' എന്ന നിഹാദിനെതിരെ പൊലീസ് ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിച്ചു. ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകിയപ്പോൾ ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് മറുപടി നൽകിയ നിഹാദ്, പിന്നീട് ഒളിവിൽ പോവുകയായിരുന്നു.
പ്രതി വിദേശത്തേക്ക് കടക്കാൻ സാധ്യതയുണ്ടെന്ന നിഗമനത്തെ തുടർന്നാണ് പൊലീസിന്റെ ഈ അടിയന്തര നടപടി. ഇതിന്റെ ഭാഗമായി നിഹാദിന്റെ പാസ്‌പോർട്ട് വിവരങ്ങൾ കഴിഞ്ഞ ദിവസം പൊലീസ് ശേഖരിച്ചിരുന്നു.
കഴിഞ്ഞ ദിവസം തൊപ്പിയുടെ യൂട്യൂബ് ചാനല്‍ നീക്കം ചെയ്തിരുന്നു. പൊലീസ് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. ആലുവ റൂറല്‍ സൈബര്‍ പൊലീസാണ് തൊപ്പിക്കെതിരായ പരാതിയില്‍ കേസെടുത്ത് അന്വേഷണം നടത്തിയിരുന്നത്.
Comments ()