വയോജന സംരക്ഷണ ബിൽ ഇന്ന് നിയമസഭയിൽ; ഉപേക്ഷിച്ചാൽ മൂന്ന് വർഷം തടവ്

വയോജനങ്ങളെ ഉപേക്ഷിക്കുകയോ ശാരീരികമായോ മാനസികമായോ പീഡിപ്പിക്കുകയോ ചെയ്താൽ മൂന്ന് വർഷം വരെ തടവും 50,000 രൂപ പിഴയും ലഭിക്കാവുന്ന വ്യവസ്ഥയാണ് ബില്ലിലുള്ളത്. പരിചരണകേന്ദ്രങ്ങളിലെ അന്തേവാസികളുടെ സ്വത്ത് അനധികൃതമായി കൈവശപ്പെടുത്തിയാലും സമാനമായ ശിക്ഷ ലഭിക്കും

വയോജന സംരക്ഷണ ബിൽ ഇന്ന് നിയമസഭയിൽ; ഉപേക്ഷിച്ചാൽ മൂന്ന് വർഷം തടവ്

തിരുവനന്തപുരം: മുതിർന്ന പൗരന്മാരുടെ സംരക്ഷണവും അവകാശങ്ങളും ഉറപ്പാക്കുന്നതിനുള്ള വയോജനക്ഷേമ ബിൽ ഇന്ന് നിയമസഭയിൽ അവതരിപ്പിക്കും. മുഖ്യമന്ത്രി വിഡി സതീശനാണ് ബിൽ അവതരിപ്പിക്കുക.

വയോജനങ്ങളെ ഉപേക്ഷിക്കുകയോ ശാരീരികമായോ മാനസികമായോ പീഡിപ്പിക്കുകയോ ചെയ്താൽ മൂന്ന് വർഷം വരെ തടവും 50,000 രൂപ പിഴയും ലഭിക്കാവുന്ന വ്യവസ്ഥയാണ് ബില്ലിലുള്ളത്. പരിചരണകേന്ദ്രങ്ങളിലെ അന്തേവാസികളുടെ സ്വത്ത് അനധികൃതമായി കൈവശപ്പെടുത്തിയാലും സമാനമായ ശിക്ഷ ലഭിക്കും. രജിസ്ട്രേഷൻ ഇല്ലാതെ പരിചരണകേന്ദ്രം നടത്തിയാൽ ഒരു വർഷം വരെ തടവോ 25,000 രൂപ പിഴയോ ലഭിക്കാം.

വയോജനങ്ങളുടെ പരാതികൾ പരിഹരിക്കാൻ സംസ്ഥാന-ജില്ലാതല സംരക്ഷണ സംവിധാനങ്ങൾ രൂപീകരിക്കും. പരിചരണകേന്ദ്രങ്ങൾക്ക് രജിസ്ട്രേഷൻ, ജീവനക്കാർക്ക് പരിശീലനം, പൊലീസ് ക്ലിയറൻസ്, സൈബർ തട്ടിപ്പുകൾ തടയാനുള്ള ബോധവത്കരണം എന്നിവയും ബില്ലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ദീർഘകാല പരിചരണ പരിരക്ഷയും പ്രത്യേക സംസ്ഥാന കരുതൽ നിധിയും നിർദേശിക്കുന്നുണ്ട്.