മഴയ്‌ക്കൊപ്പം ശക്തമായ കാറ്റും ഇടിമിന്നലും, കേരളത്തില്‍ ജാഗ്രത നിര്‍ദേശം

നേരത്തെ സംസ്ഥാനത്തെ രണ്ട് ജില്ലകളിൽ മാത്രമായിരുന്നു ഇന്നത്തേക്ക് മഴ മുന്നറിയിപ്പ് നൽകിയിരുന്നത്. പുതിയ പ്രവചനത്തിന്റെ അടിസ്ഥാനത്തിലാണ് കൂടുതൽ ജില്ലകളിലേക്ക് അലർട്ട് വ്യാപിപ്പിച്ചത്

മഴയ്‌ക്കൊപ്പം ശക്തമായ കാറ്റും ഇടിമിന്നലും, കേരളത്തില്‍ ജാഗ്രത നിര്‍ദേശം

തിരുവനന്തപുരം: കേരളത്തിൽ മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം. ഇന്ന് ഏഴ് ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകളിലാണ് നിലവിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ജാഗ്രതാ നിർദേശം.

നേരത്തെ സംസ്ഥാനത്തെ രണ്ട് ജില്ലകളിൽ മാത്രമായിരുന്നു ഇന്നത്തേക്ക് മഴ മുന്നറിയിപ്പ് നൽകിയിരുന്നത്. പുതിയ പ്രവചനത്തിന്റെ അടിസ്ഥാനത്തിലാണ് കൂടുതൽ ജില്ലകളിലേക്ക് അലർട്ട് വ്യാപിപ്പിച്ചത്. 24 മണിക്കൂറിനിടെ 64.5 മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാനിടയുള്ള സാഹചര്യമാണ് ശക്തമായ മഴയായി കണക്കാക്കുന്നത്.

കേരളത്തിൽ വ്യാഴാഴ്ച വരെ വിവിധ ഭാഗങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴ തുടരാൻ സാധ്യതയുണ്ട്. മഴയ്ക്കൊപ്പം മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഈ സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദേശിച്ചു.