പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ വാടക വീട് മാറുന്നു

കൻ്റോൺമെന്റ് ഹൗസിലെ അറ്റകുറ്റപ്പണി നീളാനുള്ള സാഹചര്യം കണക്കിലെടുത്താണ് തീരുമാനം.

പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ വാടക വീട് മാറുന്നു

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയൻ താമസം പുതിയ വാടകവീട്ടിലേക്ക് മാറ്റുന്നു. ബേക്കറി ജംഗ്ഷനിലെ നിലവിലെ വാടകവീട്ടിൽ നിന്ന് ഇടപ്പഴഞ്ഞിയിലുള്ള വസതിയിലേക്കാണ് അദ്ദേഹം മാറുന്നത്. ഔദ്യോഗിക വസതിയായ കന്റോൺമെന്റ് ഹൗസിലെ അറ്റകുറ്റപ്പണികൾ പൂർത്തിയാകാൻ വൈകുന്ന സാഹചര്യം കണക്കിലെടുത്താണ് ഈ തീരുമാനം.

കഴിഞ്ഞ ഒക്ടോബർ 17-നുണ്ടായ തീപിടുത്തത്തിൽ കന്റോൺമെന്റ് ഹൗസിന്റെ പല ഭാഗങ്ങൾക്കും ഗുരുതരമായ കേടുപാടുകൾ സംഭവിച്ചിരുന്നു. തുടർന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ. ബഷീർ കഴിഞ്ഞ ദിവസം കെട്ടിടം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. അറ്റകുറ്റപ്പണികൾ അടിയന്തരമായി പൂർത്തിയാക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായി മന്ത്രി അറിയിക്കുകയും സന്ദർശനത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്.