സ്വാതന്ത്ര്യദിനം: കൊച്ചി വിമാനത്താവളത്തിൽ ഓഗസ്റ്റ് 20 വരെ കടുത്ത സുരക്ഷ; സന്ദർശകർക്ക് വിലക്ക്

ഓഗസ്റ്റ് 20 വരെയാണ് പ്രത്യേക സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്.

സ്വാതന്ത്ര്യദിനം: കൊച്ചി വിമാനത്താവളത്തിൽ ഓഗസ്റ്റ് 20 വരെ കടുത്ത സുരക്ഷ; സന്ദർശകർക്ക് വിലക്ക്

കൊച്ചി: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ കൂടുതല്‍ ശക്തമാക്കും. ഓഗസ്റ്റ് 20 വരെയാണ് പ്രത്യേക സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റിയുടെ നിര്‍ദേശപ്രകാരം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഓഗസ്റ്റ് 20 വരെ പ്രത്യേക സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. ഓഗസ്റ്റ് 20 വരെ ആഭ്യന്തര, അന്താരാഷ്ട്ര ടെര്‍മിനലുകളില്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനം അനുവദിക്കില്ല.

ഇതിന്റെ ഭാഗമായി ആഭ്യന്തര, അന്താരാഷ്ട്ര ടെര്‍മിനലുകളില്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനം വിലക്കിയിട്ടുണ്ട്. വിമാനത്താവളത്തിനകത്തും പുറത്തുമുള്ള നിരീക്ഷണവും വാഹനപരിശോധനയും ശക്തമാക്കുന്നതിനൊപ്പം യാത്രക്കാര്‍, ബാഗേജുകള്‍, കാര്‍ഗോ ചരക്കുകള്‍ എന്നിവയുടെ സുരക്ഷാ പരിശോധന കടുപ്പിക്കുകയും വിമാനത്തില്‍ കയറുന്നതിന് തൊട്ടുമുമ്പ് ലാഡര്‍ പോയിന്റില്‍ അധിക സുരക്ഷാ പരിശോധന ഏര്‍പ്പെടുത്തുകയും ചെയ്യും. പരിശോധനകള്‍ക്ക് കൂടുതല്‍ സമയമെടുക്കുമെന്നതിനാല്‍ യാത്രക്കാര്‍ പതിവിലും നേരത്തെ വിമാനത്താവളത്തില്‍ എത്തിച്ചേരണമെന്ന് അധികൃതര്‍ അറിയിച്ചു.