ഓണം ആഘോഷമാക്കാൻ കൊച്ചി മെട്രോ: കൂടുതൽ ട്രെയിനുകളും സർവീസുകളും പ്രഖ്യാപിച്ചു
ഓണത്തോടനുബന്ധിച്ച് യാത്രക്കാരുടെ തിരക്ക് വർധിക്കുന്ന സാഹചര്യത്തിൽ കൊച്ചി മെട്രോ അധിക സർവീസുകൾ പ്രഖ്യാപിച്ചു.
കൊച്ചി മെട്രോ ഓണക്കാലത്തെ യാത്രാത്തിരക്ക് പരിഹരിക്കുന്നതിനായി ഓഗസ്റ്റ് 22, 24, 25 തീയതികളിൽ ഉച്ചയ്ക്ക് 3 മണി മുതൽ തിരക്കേറിയ സമയങ്ങളിൽ 6 മിനിറ്റ് 45 സെക്കൻഡ് ഇടവേളകളിൽ നാല് അധിക സർവീസുകൾ നടത്തും. കൂടാതെ, ഓഗസ്റ്റ് 23 ഞായറാഴ്ച ഉച്ചയ്ക്ക് 2.30 മുതൽ 7 മിനിറ്റ് 13 സെക്കൻഡ് ഇടവേളയിൽ രണ്ട് ട്രെയിനുകൾ ഉപയോഗിച്ച് 8 അധിക ട്രിപ്പുകളും ലഭ്യമാക്കും. യാത്രക്കാരുടെ എണ്ണം ഇനിയും ഉയർന്നാൽ അടിയന്തരമായി സർവീസ് നടത്താൻ ഒരു ട്രെയിൻ കൂടി സജ്ജമാക്കി നിർത്തിയിട്ടുണ്ടെന്നും കെ.എം.ആർ.എൽ (KMRL) അറിയിച്ചു.
Comments ()