മെട്രോ യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധനവ്; സർവീസുകളുടെ എണ്ണം കൂട്ടാൻ കൊച്ചി മെട്രോ
പ്രവൃത്തി ദിവസങ്ങളിലെ തിങ്കള്‍ മുതല്‍ ശനി വരെ തിരക്കേറിയ സമയങ്ങളില്‍ ട്രെയിന്‍ സര്‍വീസുകളുടെ എണ്ണമാണ് വര്‍ധിപ്പിച്ചത്.
കൊച്ചി: പ്രതിദിന യാത്രക്കാരുടെ എണ്ണത്തിലുണ്ടായ വര്‍ധന കണക്കിലെടുത്ത് കൊച്ചി മെട്രോ ട്രെയിന്‍ സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിച്ചു. പ്രവൃത്തി ദിവസങ്ങളിലെ തിങ്കള്‍ മുതല്‍ ശനി വരെ തിരക്കേറിയ സമയങ്ങളില്‍ ട്രെയിന്‍ സര്‍വീസുകളുടെ എണ്ണമാണ് വര്‍ധിപ്പിച്ചത്.
ബുധനാഴ്ച്ച മുതല്‍ രാവിലെ എട്ട് മുതല്‍ പത്ത് വരെയും വൈകിട്ട് നാല് മുതല്‍ ഏഴ് വരെയും ട്രെയിനുകള്‍ 6.45 മിനിറ്റ് ഇടവേളയില്‍ സര്‍വീസ് നടത്തും. ഇതിനായി ഈ സമയങ്ങളില്‍ പ്രതിദിനം എട്ട് അധിക ട്രെയിന്‍ സര്‍വീസുകള്‍ കൂടി ആരംഭിക്കും.
അധിക സര്‍വീസുകള്‍ മൂന്ന് മാസത്തേക്ക് പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കും. പുതിയ ക്രമീകരണത്തിലൂടെ യാത്രക്കാര്‍ക്ക് ട്രെയിനിനായി കാത്തുനില്‍ക്കുന്ന സമയം ഗണ്യമായി കുറയും. ഈ കാലയളവില്‍ യാത്രക്കാരുടെ പ്രതികരണം, യാത്രക്കാരുടെ എണ്ണം, പ്രവര്‍ത്തന ക്ഷമത എന്നിവ വിലയിരുത്തിയ ശേഷമായിരിക്കും തുടര്‍ നടപടികള്‍ സ്വീകരിക്കുക.
Comments ()