മക്കൾക്കൊപ്പം നാട്ടിലേക്ക് മടങ്ങാനിരിക്കെ ദുരന്തം; മലയാളി തീർത്ഥാടക ജിദ്ദ വിമാനത്താവളത്തിൽ കുഴഞ്ഞുവീണ് മരിച്ചു
കൊച്ചി പാലാരിവട്ടം തമ്മനം കൊപ്പറമ്പില്‍ ഖദീജ (70) ആണ് അന്തരിച്ചത്. പരേതനായ കെ. ബി. അലിയാണ് ഭര്‍ത്താവ്.
റിയാദ്: ഉംറ തീര്‍ഥാടനം പൂര്‍ത്തിയാക്കി മക്കളോടൊപ്പം നാട്ടിലേക്ക് മടങ്ങാനായി ജിദ്ദ വിമാനത്താവളത്തിലെത്തിയ മലയാളി തീര്‍ഥാടക കുഴഞ്ഞുവീണ് മരിച്ചു. കൊച്ചി പാലാരിവട്ടം തമ്മനം കൊപ്പറമ്പില്‍ ഖദീജ (70) ആണ് അന്തരിച്ചത്. പരേതനായ കെ. ബി. അലിയാണ് ഭര്‍ത്താവ്.
യാത്രയ്ക്കുള്ള ഒരുക്കങ്ങൾക്കിടെ വിമാനത്താവളത്തിൽ വെച്ച് അപ്രതീക്ഷിതമായായിരുന്നു അന്ത്യം. നിലവില്‍ ജിദ്ദ കിങ് ഫഹദ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം, നിയമനടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ജിദ്ദയില്‍ തന്നെ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
സിറാജുദ്ദീന്‍, റസീന, സിജിന എന്നിവര്‍ മക്കളും മുഹമ്മദാലി, ഉണ്ണി അബുബക്കര്‍ എന്നിവര്‍ മരുമക്കളുമാണ്. മരണാനന്തര നിയമനടപടികള്‍ വേഗത്തിലാക്കാന്‍ ജിദ്ദ കെ.എം.സി.സി വെല്‍ഫെയര്‍ വിങ് പ്രവര്‍ത്തകര്‍ രംഗത്തുണ്ട്
Comments ()