ഉപരാഷ്ട്രപതിയുടെ കൊച്ചി സന്ദർശനം: നഗരത്തിൽ കർശന സുരക്ഷയും ഗതാഗത ക്രമീകരണങ്ങളും

ഇന്ത്യൻ ഉപരാഷ്ട്രപതിയുടെ സന്ദർശനത്തോടനുബന്ധിച്ച് കൊച്ചിയിൽ ഓഗസ്റ്റ് 30, 31 തീയതികളിൽ കർശന ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.

ഉപരാഷ്ട്രപതിയുടെ കൊച്ചി സന്ദർശനം: നഗരത്തിൽ കർശന സുരക്ഷയും ഗതാഗത ക്രമീകരണങ്ങളും

ഇന്ത്യൻ ഉപരാഷ്ട്രപതിയുടെ സന്ദർശനത്തോടനുബന്ധിച്ച് ഓഗസ്റ്റ് 30, 31 തീയതികളിൽ ഉച്ചയ്ക്ക് 12:30 മുതൽ വൈകിട്ട് 05:30 വരെ കൊച്ചിയിൽ കർശനമായ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി സിറ്റി പോലീസ് അറിയിച്ചു. ദേശീയപാത 544-ൽ കളമശ്ശേരി SCMS മുതൽ TVS ജംഗ്ഷൻ വരെയും, മെഡിക്കൽ കോളേജ് റോഡിൽ HMT ജംഗ്ഷൻ മുതൽ തോഷിബ ജംഗ്ഷൻ വരെയും, സീപോർട്ട്-എയർപോർട്ട് റോഡിൽ തോഷിബ ജംഗ്ഷൻ മുതൽ ഇൻഫോപാർക്ക് വെസ്റ്റ് ഗേറ്റ് വരെയുമാണ് പ്രധാന നിയന്ത്രണങ്ങൾ. ഇതിന്റെ ഭാഗമായി ഓഗസ്റ്റ് 31-ന് ഉച്ചയ്ക്ക് 12:30 മുതൽ 05:30 വരെ ആലുവ ഭാഗത്തുനിന്ന് ഇടപ്പള്ളി, വൈറ്റില, തൃപ്പൂണിത്തുറ, ആലപ്പുഴ ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങൾ ആലുവ പറവൂർ കവലയിൽ നിന്ന് വലത്തോട്ട് തിരിഞ്ഞ്, യു.സി. കോളേജ് ജംഗ്ഷൻ, കടുങ്ങല്ലൂർ - മുപ്പത്തടം റോഡ് വഴി കണ്ടെയ്നർ റോഡിലെത്തി ചേരാനല്ലൂർ ജംഗ്ഷൻ വഴി NH 66-ലൂടെ സഞ്ചരിക്കണം.

കൂടാതെ, പെരുമ്പാവൂർ, കിഴക്കമ്പലം, പൂക്കാട്ടുപടി ഭാഗങ്ങളിൽ നിന്ന് തൃപ്പൂണിത്തുറ, എറണാകുളം മേഖലകളിലേക്ക് പോകുന്ന വാഹനങ്ങൾ പള്ളിക്കര, കരിമുകൾ, അമ്പലമുകൾ വഴി ഇരുമ്പനം ജംഗ്ഷനിലെത്തി യാത്ര തുടരേണ്ടതാണ്. സുരക്ഷ മുൻനിർത്തി കളമശ്ശേരി SCMS - TVS ജംഗ്ഷൻ, HMT റോഡ്, മെഡിക്കൽ കോളേജ് റോഡ്, സീപോർട്ട്-എയർപോർട്ട് റോഡ്, ചിത്രപ്പുഴ പാലം എന്നീ ഭാഗങ്ങളിൽ വഴിയോര കച്ചവടങ്ങളും വാഹന പാർക്കിംഗും പൂർണ്ണമായി നിരോധിച്ചിട്ടുണ്ട്.