പ്രാർഥന കഴിഞ്ഞതിന് പിന്നാലെ കുഴഞ്ഞുവീണു; സലാലയിൽ മലയാളിക്ക് ദാരുണാന്ത്യം
രാവിലെ ഷഹനോത്തിലെ പള്ളിയിൽ പ്രാർഥന പൂർത്തിയാക്കിയതിന് പിന്നാലെയാണ് റഫീഖ് കുഴഞ്ഞുവീണത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സലാല: പള്ളിയിലെ പ്രാർഥനയ്ക്ക് പിന്നാലെ കുഴഞ്ഞുവീണ കൊല്ലം സ്വദേശി ഒമാനിൽ മരിച്ചു. ചാത്തമംഗലം കീഴുതോണി സ്വദേശി എറാത്തുവീട്ടിൽ റഫീഖാണ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്.
രാവിലെ ഷഹനോത്തിലെ പള്ളിയിൽ പ്രാർഥന പൂർത്തിയാക്കിയതിന് പിന്നാലെയാണ് റഫീഖ് കുഴഞ്ഞുവീണത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
റഫീഖിന്റെ മൃതദേഹം സുൽത്താൻ ഖാബൂസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മരണവുമായി ബന്ധപ്പെട്ട തുടർനടപടികൾ പുരോഗമിക്കുകയാണ്.
Comments ()