കൊട്ടാരക്കരയില്‍ ടിപ്പര്‍ ലോറി ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞു കയറി അപകടം:3 പേര്‍ക്ക് ദാരുണാന്ത്യം, പരിക്കേറ്റവരുടെ നില ഗുരുതരം
മണ്ണ് കയറ്റി വന്ന ലോറിയാണ് ബസ് കാത്ത് നില്‍ക്കുകയായിരുന്ന കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരുടെ ദേഹത്തേക്ക് പാഞ്ഞുകയറിയത്.
കൊല്ലം: കൊട്ടാരക്കര നീലേശ്വരത്ത് ടിപ്പര്‍ ലോറി നിയന്ത്രണംവിട്ട് ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി വന്‍ അപകടം. മണ്ണ് കയറ്റി വന്ന ലോറിയാണ് ബസ് കാത്ത് നില്‍ക്കുകയായിരുന്ന കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരുടെ ദേഹത്തേക്ക് പാഞ്ഞുകയറിയത്. അപകടത്തില്‍ മൂന്ന് മരണം സ്ഥിരീകരിച്ചു. അഞ്ചു പേരെ പുറത്തെടുത്തു. പരിക്കേറ്റവരുടെ പരിക്ക് ഗുരുതരമെന്നാണ് സൂചന. കൂടുതല്‍ കുട്ടികള്‍ മണ്ണിനടിയില്‍ പെട്ടുവോയെന്ന് സംശയമുണ്ട്. രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്.
രാവിലെ 7 മണിയോടെയായിരുന്നു സംഭവം. ബസ് സ്റ്റോപ്പില്‍ എത്ര പേരാണ് ഉണ്ടായിരുന്നതെന്ന വിവരം ലഭ്യമല്ല. പ്രായമായവരും ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ ഉണ്ടായിരുന്നു. ലോറി അമിത വേഗതയിലായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.
Comments ()