അസുഖബാധിതയായി ചികിത്സയിൽ; ജിദ്ദയിൽ കോഴിക്കോട് സ്വദേശിനിക്ക് ദാരുണാന്ത്യം
അസുഖത്തെ തുടർന്ന് ജിദ്ദയിലെ സൗദി ജർമ്മൻ ആശുപത്രിയിൽ ചികിത്സ തേടിയിരുന്ന ജസ്‌നയുടെ ആരോഗ്യനില വഷളായതിനെ തുടർന്നാണ് മരണം സംഭവിച്ചത്.
ജിദ്ദ: ചികിത്സയിലായിരുന്ന കോഴിക്കോട് കുണ്ടുങ്ങൽ സ്വദേശിനി ജസ്‌ന (35) ജിദ്ദയിൽ അന്തരിച്ചു. പടന്നയിൽപറമ്പ് സ്വദേശിനിയും സി.പി. ബഷീറിന്റെ ഭാര്യയുമാണ്.
അസുഖത്തെ തുടർന്ന് ജിദ്ദയിലെ സൗദി ജർമ്മൻ ആശുപത്രിയിൽ ചികിത്സ തേടിയിരുന്ന ജസ്‌നയുടെ ആരോഗ്യനില വഷളായതിനെ തുടർന്നാണ് മരണം സംഭവിച്ചത്.
ഹസ്സ ബഷീർ, യസ്സാൻ ബഷീർ എന്നിവരാണ് മക്കൾ. മരണാനന്തര നടപടികൾ പൂർത്തിയാക്കുന്നതിനായി മൃതദേഹം നിലവിൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ആവശ്യമായ നിയമനടപടികൾ പൂർത്തിയായാൽ ജിദ്ദയിൽ തന്നെ മൃതദേഹം ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. ഇതിനായുള്ള നടപടികൾ പൂർത്തിയാക്കാൻ ജിദ്ദ കെ.എം.സി.സി വെൽഫെയർ വിങ് പ്രവർത്തകർ സഹായവുമായി രംഗത്തുണ്ട്.
Comments ()