വൈദ്യുതി മന്ത്രി പങ്കെടുത്ത പരിപാടിക്കിടെ വൈദ്യുതി മുടങ്ങി, കെഎസ്ഇബി സബ് എൻജിനീയർക്ക് സസ്പെൻഷൻ

കണ്ണൂരിൽ വൈദ്യുതി മന്ത്രി സണ്ണി ജോസഫ് പങ്കെടുക്കുന്ന പരിപാടിക്കിടെ വൈദ്യുതി മുടങ്ങിയ സംഭവത്തിൽ കെ എസ് ഇ ബി സബ് എഞ്ചിനീയർക്ക് സസ്പെൻഷൻ

വൈദ്യുതി മന്ത്രി പങ്കെടുത്ത പരിപാടിക്കിടെ വൈദ്യുതി മുടങ്ങി, കെഎസ്ഇബി സബ് എൻജിനീയർക്ക് സസ്പെൻഷൻ

കണ്ണൂർ: വൈദ്യുതി മന്ത്രി സണ്ണി ജോസഫ് പങ്കെടുത്ത ഔദ്യോഗിക പരിപാടിക്കിടെ വൈദ്യുതി മുടങ്ങിയ സംഭവത്തിൽ കെ.എസ്.ഇ.ബി സബ് എഞ്ചിനീയറെ സസ്‌പെൻഡ് ചെയ്തു. കണ്ണൂർ സെക്ഷൻ സബ് എഞ്ചിനീയർ സതീഷ് ബാബു പി.വിക്കെതിരെയാണ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ നടപടി. അറ്റകുറ്റപ്പണികൾക്കായി മുന്നറിയിപ്പില്ലാതെ ലൈൻ ഓഫ് ചെയ്തതാണ് വൈദ്യുതി തടസ്സപ്പെടാൻ കാരണമായത്.

ഇന്ന് രാവിലെ മന്ത്രി സണ്ണി ജോസഫ് പങ്കെടുത്ത കേരള സഹകരണ റിസ്ക് ഫണ്ട് ധനസഹായ വിതരണ ചടങ്ങിനിടെയായിരുന്നു സംഭവം. വൈദ്യുതി നിലച്ചതോടെ ജനറേറ്റർ എത്തിച്ചാണ് പരിപാടി തുടർന്നത്.

സംഭവത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് ആരോപിച്ച് ടി.ഒ. മോഹനൻ എം.എൽ.എ കെ.എസ്.ഇ.ബി ചെയർമാന് പരാതി നൽകിയിരുന്നു. മുന്നറിയിപ്പില്ലാതെ വൈദ്യുതി വിച്ഛേദിച്ചത് സംശയാസ്പദമാണെന്നും, സംസ്ഥാനത്തെ പലയിടങ്ങളിലും സർക്കാർ പരിപാടികൾ അലങ്കോലപ്പെടുത്താൻ ബോധപൂർവ്വമായ ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് എം.എൽ.എ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ടത്.