മൈസൂരു - ബംഗളൂരു പാതയിൽ കെഎസ്ആർടിസി ബസ് അപകടം: ഡ്രൈവർക്കും കണ്ടക്ടർക്കും ദാരുണാന്ത്യം, യാത്രക്കാർക്ക് പരിക്ക്

കർണാടകയിലെ ബിടതിയിൽ കോഴിക്കോട് നിന്നുള്ള കെ.എസ്.ആർ.ടി.സി സൂപ്പർ ഡീലക്സ് എയർ ബസ് അപകടത്തിൽപ്പെട്ട് ഡ്രൈവറും കണ്ടക്ടറും മരിച്ചു

മൈസൂരു - ബംഗളൂരു പാതയിൽ കെഎസ്ആർടിസി ബസ് അപകടം: ഡ്രൈവർക്കും കണ്ടക്ടർക്കും ദാരുണാന്ത്യം, യാത്രക്കാർക്ക് പരിക്ക്

കര്‍ണാടകയിലെ ബിടതിയില്‍ കെ.എസ്.ആര്‍.ടി.സി ബസ് മറിഞ്ഞുണ്ടായ ദാരുണമായ അപകടത്തില്‍ ഡ്രൈവറും കണ്ടക്ടറും മരണപ്പെട്ടു. മൈസൂരു-ബംഗളൂരു ദേശീയപാതയില്‍ നിയന്ത്രണം വിട്ട ബസ് റോഡരികിലെ ദിശാസൂചിക ബോര്‍ഡിന്റെ തൂണിലേക്ക് ഇടിച്ചുകയറി തലകീഴായി മറിയുകയായിരുന്നു. കോഴിക്കോട് ഡിപ്പോയിലെ 'KL 15 A 1963' നമ്പര്‍ സൂപ്പര്‍ ഡീലക്‌സ് എയര്‍ ബസാണ് അപകടത്തില്‍പ്പെട്ടത്. കണ്ടക്ടറായ കോഴിക്കോട് കോവൂര്‍ സ്വദേശി അരുണ്‍ എന്‍.എം., ഡ്രൈവര്‍ വെള്ളയില്‍ സ്വദേശി മിഥിലേഷ് എന്നിവര്‍ സംഭവസ്ഥലത്തുതന്നെ മരിച്ചു.

ഇന്ന് രാവിലെ 9.30-ഓടെ ബെംഗളൂരുവില്‍ എത്തേണ്ടിയിരുന്ന ബസിലുണ്ടായിരുന്ന യാത്രക്കാരില്‍ അധികവും മലയാളികളായിരുന്നു. അപകടത്തില്‍ നിരവധി യാത്രക്കാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്ന് സംശയിക്കുന്നു. പോലീസും പ്രദേശവാസികളും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. അപകടത്തെ തുടര്‍ന്ന് മേഖലയില്‍ ഗതാഗതം തടസ്സപ്പെടുകയും മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്ന് ആശങ്കപ്പെടുകയും ചെയ്യുന്നു.