പോത്തുണ്ടിയിൽ കെഎസ്ആർ‌ടിസി ബസ് താഴ്ച്ചയിലേക്ക് മറിഞ്ഞു; ഒരാൾ മരിച്ചു

രണ്ടുപേരുടെ നില ഗുരുതരമാണ്.

പോത്തുണ്ടിയിൽ കെഎസ്ആർ‌ടിസി ബസ് താഴ്ച്ചയിലേക്ക് മറിഞ്ഞു; ഒരാൾ മരിച്ചു

പാലക്കാട്: നെന്‍മാറ പോത്തുണ്ടിയില്‍ കെഎസ്ആര്‍ടിസി ബസ് താഴ്ച്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരു സ്ത്രീ മരിച്ചു. അപകടത്തില്‍ നിരവധി യാത്രക്കാര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്.

നെല്ലിയാമ്പതിയില്‍ നിന്ന് നെന്‍മാറയിലേക്ക് വരികയായിരുന്ന ബസാണ് രാവിലെ 9.30ന്് താഴ്ച്ചയിലേക്ക് മറിഞ്ഞത്. താഴ്ചയിലേക്ക് വീണ ബസ് മരത്തിനിടയില്‍ കുടുങ്ങി കിടക്കുകയാണ്. സ്ഥലത്ത് ഫയര്‍ഫോഴ്‌സും പൊലീസും എത്തി രക്ഷാപ്രവര്‍ത്തനം നടത്തിവരികയാണ്. പരിക്കേറ്റവരെ നെല്ലിയാമ്പതി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. അതേസമയം, മരിച്ച സ്ത്രീയെ തിരിച്ചറിഞ്ഞിട്ടില്ല.