കെഎസ്ആർടിസി ബസ് ഇടിച്ച് വഴിയാത്രക്കാരി മരിച്ചു; അപകടം ഡ്രൈവർ കുഴഞ്ഞുവീണതിനെത്തുടർന്ന്
നിയന്ത്രണം വിട്ട ബസ് ദേശീയപാതയിലെ കടയില്‍ ഇടിച്ചു നില്‍ക്കുകയായിരുന്നു
തൃശൂര്‍: പുതുക്കാട് ദേശീയപാതയില്‍ കെഎസ്ആര്‍ടിസി ബസ് ഇടിച്ച് കാഞ്ഞൂര്‍ സ്വദേശിയായ ബിന്ദു (49) എന്ന വഴിയാത്രക്കാരി മരിച്ചു. ഇന്ന് രാവിലെ ഏഴ് മണിയോടെയായിരുന്നു അപകടം. ഡ്രൈവര്‍ക്ക് പെട്ടെന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് കുഴഞ്ഞുവീണതിനെത്തുടര്‍ന്ന് നിയന്ത്രണം വിട്ട ബസ് വഴിയാത്രക്കാരിയെ ഇടിച്ച ശേഷം സമീപത്തെ കടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
Comments ()