സൈഡ് നൽകുന്നതിനെച്ചൊല്ലി തർക്കം: കായംകുളത്ത് കെഎസ്ആർടിസി ഡ്രൈവർക്ക് ക്രൂരമർദനം
ആക്രമണത്തിൽ തലയ്ക്ക് പരുക്കേറ്റ ഡ്രൈവർ പ്രവീണിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആലപ്പുഴ കായംകുളത്തിനടുത്ത് കൃഷ്ണപുരത്ത് കെഎസ്ആർടിസി ഡ്രൈവർക്ക് ബൈക്ക് യാത്രികരുടെ മർദനം. സൈഡ് നൽകുന്നതിനെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് മൂന്ന് ബൈക്കുകളിലായെത്തിയ യുവാക്കളുടെ സംഘം ബസ് തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു. മർദനത്തിൽ തലയ്ക്ക് പരുക്കേറ്റ ഡ്രൈവർ പ്രവീണിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി തിരുവനന്തപുരത്തുനിന്ന് പളനിയിലേക്ക് പോകുകയായിരുന്ന ബസിന് നേരെയാണ് ആക്രമണമുണ്ടായത്.
Comments ()