കെഎസ്ആർടിസി സൗജന്യ യാത്ര: ക്യാൻസർ രോഗികൾക്കുള്ള ആനുകൂല്യം നിർത്തലാക്കിയെന്ന വാർത്തകൾ വ്യാജം
ക്യാൻസർ രോഗികൾക്കായി കെഎസ്ആർടിസി നടപ്പിലാക്കിവരുന്ന സൗജന്യ യാത്രാ പദ്ധതി നിർത്തലാക്കിയെന്ന വാർത്തകൾ അധികൃതർ നിഷേധിച്ചു.
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ക്യാന്‍സര്‍ രോഗികള്‍ക്കായി നല്‍കിവരുന്ന സൗജന്യ യാത്രാ പദ്ധതി നിര്‍ത്തലാക്കിയെന്ന രീതിയില്‍ സോഷ്യല്‍ മീഡിയയിലും ചില മാധ്യമങ്ങളിലും പ്രചരിക്കുന്ന വാര്‍ത്തകള്‍ തീര്‍ത്തും വ്യാജമാണെന്ന് അധികൃതര്‍. സോഫ്റ്റ്വെയര്‍ അപ്ഡേഷന്‍ നടപടികള്‍ കാരണം പ്രത്യേക യാത്രാ കാര്‍ഡുകള്‍ പുതുക്കി നല്‍കുന്നതില്‍ ചെറിയ സാങ്കേതിക കാലതാമസം നേരിട്ടിരുന്നു. എന്നാല്‍ ഈ സമയത്തും വാലിഡായ പഴയ കാര്‍ഡുകള്‍ ഉപയോഗിച്ച് രോഗികള്‍ക്ക് തടസ്സമില്ലാതെ യാത്ര ചെയ്യാന്‍ സാധിച്ചിരുന്നു.
നിലവില്‍ സാങ്കേതിക തടസ്സങ്ങള്‍ പരിഹരിച്ച് പുതിയ കാര്‍ഡുകളുടെ വിതരണം പുനരാരംഭിച്ചിട്ടുണ്ട്. അതിനാല്‍ പദ്ധതി അവസാനിപ്പിച്ചെന്ന പ്രചാരണങ്ങളില്‍ യാതൊരു വസ്തുതയുമില്ല. ഇത്തരം വ്യാജവാര്‍ത്തകള്‍ ഗുണഭോക്താക്കളില്‍ വലിയ ആശയക്കുഴപ്പമാണ് ഉണ്ടാക്കുന്നത്. ആയതിനാല്‍ അടിസ്ഥാനരഹിതമായ വിവരങ്ങള്‍ പ്രചരിപ്പിക്കരുതെന്നും, ഔദ്യോഗിക അറിയിപ്പുകള്‍ മാത്രം വിശ്വസിക്കണമെന്നും കെഎസ്ആര്‍ടിസി അഭ്യര്‍ത്ഥിച്ചു.
Comments ()