യാത്രക്കാർക്ക് മികച്ച സൗകര്യങ്ങളും ഗുണനിലവാരമുള്ള കാന്റീനും; കെഎസ്ആർടിസി ഡിപ്പോകളിൽ പുതിയ സമിതികൾക്ക് സർക്കാർ അനുമതി
കമ്മിറ്റി രൂപീകരണത്തിനായി കെഎസ്ആര്‍ടിസി സമര്‍പ്പിച്ച കരട് നിയമാവലി പരിശോധിച്ച ശേഷമാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്.
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ഡിപ്പോകളുടെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി എല്ലാ ഡിപ്പോകളിലും 'ട്രാന്‍സ്‌പോര്‍ട്ട് മാനേജ്‌മെന്റ് കമ്മിറ്റി' രൂപീകരിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. യാത്രക്കാര്‍ക്ക് മികച്ച സേവനം ഉറപ്പാക്കുക, ശുചിത്വവും പൊതുസൗകര്യങ്ങളും വര്‍ദ്ധിപ്പിക്കുക, കാന്റീനുകളുടെ ഗുണനിലവാരം ഉയര്‍ത്തുക എന്നിവയാണ് സമിതിയുടെ പ്രധാന ലക്ഷ്യങ്ങള്‍. കമ്മിറ്റി രൂപീകരണത്തിനായി കെഎസ്ആര്‍ടിസി സമര്‍പ്പിച്ച കരട് നിയമാവലി പരിശോധിച്ച ശേഷമാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്.
Comments ()