ബ്രേക്ക് നഷ്ടപ്പെട്ട 'പ്രിയദര്‍ശിനി' ബസ് സംരക്ഷണ ഭിത്തിയിലിടിച്ചു നിര്‍ത്തി, ഒഴിവായത് വന്‍ ദുരന്തം
ഡ്രൈവര്‍ സമയോചിതമായി ഇടപെട്ടതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
തിരുവനന്തപുരം: തിരുവനന്തപുരം പൊന്മുടി പാതയിലെ ആറാം വളവില്‍ കെ.എസ്.ആര്‍.ടി.സി. പ്രിയദര്‍ശിനി ബസ് അപകടത്തില്‍പ്പെട്ടു. നിയന്ത്രണംവിട്ട ബസ് സംരക്ഷണ ഭിത്തിയിലിടിച്ചു നിര്‍ത്തി ഡ്രൈവര്‍ സമയോചിതമായി ഇടപെട്ടതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
നിറയെ യാത്രക്കാരുമായി പോവുകയായിരുന്ന ' പ്രിയദര്‍ശിനി' ബസിന്റെ ബ്രേക്ക് പെട്ടെന്ന് നഷ്ടപ്പെടുകയായിരുന്നു. പരിഭ്രാന്തനാകാതെ മനസ്സാന്നിധ്യം വീണ്ടെടുത്ത ഡ്രൈവര്‍, വശത്തെ കോണ്‍ക്രീറ്റ് ഭിത്തിയിലേക്ക് ബസ് ഇടിച്ചുനിര്‍ത്തുകയായിരുന്നു. ബസിലുണ്ടായിരുന്ന യാത്രക്കാരെല്ലാം സുരക്ഷിതരാണ്. ആര്‍ക്കും പരിക്കുകളില്ല. തുടര്‍ന്ന് യാത്രക്കാരെ മറ്റൊരു ബസില്‍ തിരുവനന്തപുരത്തേക്ക് തിരികെ അയച്ചു.
Comments ()