ഓണയാത്ര സുഗമമാക്കാൻ കെഎസ്ആർടിസി; ഓഗസ്റ്റ് 18 മുതൽ കൂടുതൽ സർവീസുകൾ, ഓൺലൈൻ ബുക്കിംഗ് തുടങ്ങി

ഓഗസ്റ്റ് 18 മുതല്‍ സെപ്റ്റംബര്‍ 2 വരെ കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ നിന്ന് ബെംഗളൂരു, മൈസൂരു, ചെന്നൈ എന്നിവിടങ്ങളിലേക്കും അവിടെ നിന്ന് തിരിച്ചും അധിക സര്‍വീസുകള്‍ നടത്തും.

ഓണയാത്ര സുഗമമാക്കാൻ കെഎസ്ആർടിസി; ഓഗസ്റ്റ് 18 മുതൽ കൂടുതൽ സർവീസുകൾ, ഓൺലൈൻ ബുക്കിംഗ് തുടങ്ങി

തിരുവനന്തപുരം: ഓണക്കാലത്ത് യാത്രാപ്രതിസന്ധിക്ക് പരിഹാരവുമായി കെഎസ്ആര്‍ടിസി. കെഎസ്ആര്‍ടിസിയുടെ അന്തര്‍സംസ്ഥാന സര്‍വീസുകള്‍ക്ക് ഓണ്‍ലൈന്‍ റിസര്‍വേഷന്‍ ആരംഭിച്ചിട്ടുണ്ട്. ഓണക്കാലം പ്രമാണിച്ചുള്ള അധിക സര്‍വ്വീസുകളാണ് ഇത്. ഓഗസ്റ്റ് 18 മുതല്‍ സെപ്റ്റംബര്‍ 2 വരെ കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ നിന്ന് ബെംഗളൂരു, മൈസൂരു, ചെന്നൈ എന്നിവിടങ്ങളിലേക്കും അവിടെ നിന്ന് തിരിച്ചും അധിക സര്‍വീസുകള്‍ നടത്തും.

എല്ലാ പ്രത്യേക സര്‍വീസുകള്‍ക്കും ഓണ്‍ലൈന്‍ റിസര്‍വേഷന്‍ സൗകര്യം ലഭ്യമാണെന്ന് കെഎസ്ആര്‍ടിസി വ്യക്തമാക്കി. യാത്രക്കാര്‍ക്ക് www.keralartc.com, Ente KSRTC Neo OPRS മൊബൈല്‍ ആപ്പ്, കൂടാതെ സംസ്ഥാനത്തെ എല്ലാ കെ.എസ്.ആര്‍.ടി.സി. റിസര്‍വേഷന്‍ കൗണ്ടറുകള്‍ വഴിയും മുന്‍കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യാം. യാത്രക്കാരുടെ ആവശ്യകത അനുസരിച്ച് കൂടുതല്‍ അധിക സര്‍വീസുകള്‍ ക്രമീകരിക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും കെ എസ് ആര്‍ ടി സി അറിയിച്ചു.