ഇറാൻ ആക്രമണ ഭീഷണി: കുവൈറ്റ് വിമാനത്താവളത്തിന്റെ പ്രവർത്തനം സാധാരണ നിലയിലാക്കി, സർവീസുകൾ പുനഃക്രമീകരിച്ചു

യാത്രക്കാര്‍ തങ്ങളുടെ വിമാന സര്‍വീസുകളുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവരങ്ങള്‍ നിരന്തരം പരിശോധിക്കണമെന്ന് കമ്പനി അഭ്യര്‍ത്ഥിച്ചു.

ഇറാൻ ആക്രമണ ഭീഷണി: കുവൈറ്റ് വിമാനത്താവളത്തിന്റെ പ്രവർത്തനം സാധാരണ നിലയിലാക്കി, സർവീസുകൾ പുനഃക്രമീകരിച്ചു

കുവൈത്ത്: ഇറാന്റെ മിസൈല്‍-ഡ്രോണ്‍ ആക്രമണ ഭീഷണിയെത്തുടര്‍ന്ന് താല്‍ക്കാലികമായി തടസ്സപ്പെട്ട കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം സാധാരണ നിലയിലാക്കിയതായി കുവൈറ്റ് എയര്‍വേയ്സ് അറിയിച്ചു. ഭൂരിഭാഗം സര്‍വീസുകളും ഇതിനകം പുനഃക്രമീകരിച്ചിട്ടുണ്ട്. വിമാന സര്‍വീസുകളിലെ മാറ്റങ്ങള്‍ യാത്രക്കാരുടെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറുകളിലേക്ക് എസ്എംഎസ് വഴി അറിയിക്കുമെന്നും ഏറ്റവും പുതിയ വിവരങ്ങള്‍ക്കായി ഔദ്യോഗിക ചാനലുകള്‍ പരിശോധിക്കണമെന്നും കമ്പനി നിര്‍ദേശിച്ചു. യാത്രക്കാര്‍ക്ക് വിവരങ്ങള്‍ക്കായി കുവൈറ്റില്‍ നിന്ന് 171 എന്ന നമ്പറിലും, വിദേശത്തുനിന്ന് +965 24345555, 171 എന്നീ നമ്പറുകളിലും ബന്ധപ്പെടാം. കൂടാതെ +965 1802050 എന്ന നമ്പറിലൂടെ വാട്സ്ആപ്പ് സേവനവും ലഭ്യമാണ്.

അതേസമയം, ഇന്ന് പുലര്‍ച്ചെ കുവൈറ്റ് വ്യോമാതിര്‍ത്തി ലക്ഷ്യമിട്ടെത്തിയ ഇറാന്റെ ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും സായുധ സേന വിജയകരമായി പ്രതിരോധിച്ചതായി പ്രതിരോധ മന്ത്രാലയ വക്താവ് മേജര്‍ ജനറല്‍ സൗദ് അബ്ദുല്‍ അസീസ് അല്‍-ഒതൈബി സ്ഥിരീകരിച്ചു.