കുവൈത്തിൽ വിസാ ചട്ടങ്ങളിൽ മാറ്റം; സന്ദർശക വിസ തൊഴിൽ വിസയാക്കാൻ ഇനി 150 ദിനാർ
വിദേശികളുടെ താമസനിയമവുമായി ബന്ധപ്പെട്ട എക്സിക്യൂട്ടീവ് ചട്ടങ്ങൾ ഭേദഗതി ചെയ്താണ് ആഭ്യന്തര മന്ത്രാലയം പുതിയ തീരുമാനം നടപ്പാക്കിയത്. ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച മന്ത്രിതല ഉത്തരവോടെയാണ് നിയമഭേദഗതി പ്രാബല്യത്തിൽ വന്നത്
കുവൈത്ത് സിറ്റി: കുവൈത്തിൽ സന്ദർശക വിസ റസിഡൻസി പെർമിറ്റായോ തൊഴിൽ വിസയായോ മാറ്റുന്നതിനുള്ള നടപടിക്രമത്തിൽ നിർണായക മാറ്റം. ഇത്തരത്തിൽ വിസ സ്റ്റാറ്റസ് മാറ്റുന്നവർ ഇനി 150 കുവൈത്തി ദിനാർ ഫീസ് അടയ്‌ക്കണമെന്ന പുതിയ വ്യവസ്ഥ സർക്കാർ പ്രഖ്യാപിച്ചു.
വിദേശികളുടെ താമസനിയമവുമായി ബന്ധപ്പെട്ട എക്സിക്യൂട്ടീവ് ചട്ടങ്ങൾ ഭേദഗതി ചെയ്താണ് ആഭ്യന്തര മന്ത്രാലയം പുതിയ തീരുമാനം നടപ്പാക്കിയത്. ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച മന്ത്രിതല ഉത്തരവോടെയാണ് നിയമഭേദഗതി പ്രാബല്യത്തിൽ വന്നത്.
പുതിയ വ്യവസ്ഥ അനുസരിച്ച് സന്ദർശക വിസയെ സാധാരണ റസിഡൻസി പെർമിറ്റാക്കി മാറ്റുന്നതിനാണ് ഈ ഫീസ് ബാധകമാകുന്നത്. എന്നാൽ ഗാർഹിക തൊഴിലാളികൾക്കും സമാന വിഭാഗങ്ങൾക്കും ഈ നിരക്കിൽ നിന്ന് ഒഴിവാക്കൽ അനുവദിച്ചിട്ടുണ്ട്.
പുതിയ നിയമം എല്ലാ ബന്ധപ്പെട്ട വകുപ്പുകളും ഉടൻ നടപ്പാക്കണമെന്ന് ആഭ്യന്തര മന്ത്രാലയം നിർദേശിച്ചിട്ടുണ്ട്. വിസ മാറ്റ നടപടികൾ ഇനി മുതൽ പുതുക്കിയ ചട്ടപ്രകാരമായിരിക്കും പരിഗണിക്കുക.
Comments ()