സുലൈബിയയിൽ പച്ചക്കറി ട്രക്കിൽ നിന്ന് മദ്യം പിടിച്ചെടുത്തു; നിയമനടപടികൾ ശക്തമാക്കി അധികൃതർ

കുവൈത്തിലെ സുലൈബിയ പച്ചക്കറി മാർക്കറ്റിൽ പരിശോധനയിൽ പിടികൂടിയത് വൻ മദ്യശേഖരം.

സുലൈബിയയിൽ പച്ചക്കറി ട്രക്കിൽ നിന്ന് മദ്യം പിടിച്ചെടുത്തു; നിയമനടപടികൾ ശക്തമാക്കി അധികൃതർ

കുവൈത്തിലെ സുലൈബിയ വെജിറ്റബിൾ മാർക്കറ്റിലേക്ക് എത്തിയ ട്രക്കിൽ കസ്റ്റംസ് ഇൻസ്പെക്ഷൻ യൂണിറ്റ് നടത്തിയ പതിവ് പരിശോധനയിലാണ് അനധികൃതമായി കടത്താൻ ശ്രമിച്ച മദ്യശേഖരം പിടികൂടിയത്. വാഹനം വിശദമായി പരിശോധിച്ച ഉദ്യോഗസ്ഥർ 11 കുപ്പി വിദേശ മദ്യവും ഒരു കാൻ ബീയറുമാണ് കണ്ടെടുത്തതെന്ന് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസ് വ്യക്തമാക്കി.

കസ്റ്റംസ് ഉദ്യോഗസ്ഥരുടെ കൃത്യ സമയത്തെ ജാഗ്രതയെത്തുടർന്ന്, ഇൻവെസ്റ്റിഗേഷൻ ആൻഡ് സെർച്ച് ഡിപ്പാർട്ട്മെന്റും ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ജനറൽ ഡയറക്ടറേറ്റ് ഫോർ ഡ്രഗ് കൺട്രോളും സംയുക്തമായി തുടർനടപടികൾ സ്വീകരിച്ചു. തുടർന്ന് പിടിച്ചെടുത്ത മദ്യവും ട്രക്കും കൂടുതൽ നിയമനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി.