ഹൃദയസ്തംഭനം; പ്രവാസി മലയാളി കുവെെറ്റിൽ നിര്യാതനായി

ആലപ്പുഴ മാവേലിക്കര പത്തിയൂർ സ്വദേശി അപ്പുക്കുട്ടൻ നാണു (69) ആണ് മരിച്ചത്.

ഹൃദയസ്തംഭനം; പ്രവാസി മലയാളി കുവെെറ്റിൽ നിര്യാതനായി

ആലപ്പുഴ: മാവേലിക്കര പത്തിയൂർ സ്വദേശി അപ്പുക്കുട്ടൻ നാണു (69) ആണ് അന്തരിച്ചത്. ഹൃദയസ്തംഭനത്തെ തുടർന്ന് ഒരാഴ്ചയായി കുവൈറ്റിലെ അമീരി ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. കുവൈറ്റിലെ അൻസാർ അൽ ഖലീജ് കമ്പനിയിലെ ജീവനക്കാരനാണ് അദ്ദേഹം. സുഗതകുമാരിയാണ് ഭാര്യ. മകൾ: അർച്ചന, മരുമകൻ: നന്ദുകുമാർ.

മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിക്കും. ഒ.ഐ.സി.സി കുവൈറ്റ് കെയർ ടീമിന്റെ നേതൃത്വത്തിലാണ് ഇതിനായുള്ള തുടർനടപടികൾ പുരോഗമിക്കുന്നത്. ഇന്ന് ഉച്ചയ്ക്ക് 2.30-ന് സബാ മോർച്ചറിയിൽ നടക്കുന്ന പൊതുദർശനത്തിനു ശേഷം, വൈകുന്നേരം 6 മണിയോടെ കുവൈറ്റ് എയർവേയ്സ് വിമാനത്തിൽ മൃതദേഹം കൊച്ചിയിലേക്ക് കൊണ്ടുപോകും.