കുവൈത്തിലും ഇനി ഗോൾഡൻ വിസക്കാലം; ആദ്യ വിസ സ്വന്തമാക്കി ലുലു ചെയർമാൻ
ഗോൾഡൻ വിസയുമായി കുവൈത്ത്, ആദ്യം സ്വന്തമാക്കി ലുലു ഗ്രൂപ്പ് ചെയർമാൻ
കുവൈത്ത്: കുവൈത്ത് ആദ്യമായി പ്രഖ്യാപിച്ച 15 വര്‍ഷത്തെ ഗോള്‍ഡന്‍ വിസ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലിക്ക് ലഭിച്ചു. ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അല്‍ സബാഹ് നേരിട്ടാണ് യൂസഫലിക്ക് വിസ കൈമാറിയത്. രാജ്യത്തെ പ്രമുഖ സാമ്പത്തിക ഹബ്ബാക്കി മാറ്റുന്നതിനും മികച്ച നിക്ഷേപകരെയും വ്യക്തിത്വങ്ങളെയും ആകര്‍ഷിക്കുന്നതിനുമായാണ് കുവൈത്ത് ഈ ദീര്‍ഘകാല വിസ പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്. യുഎഇയുടെ ഗോള്‍ഡന്‍ വിസയ്ക്കും സൗദിയുടെ പ്രീമിയം റെസിഡന്‍സിക്കും പിന്നാലെ കുവൈത്തും ഈ രംഗത്തേക്ക് കടന്നുവരുന്നത് മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ തുറന്നുനല്‍കും. വരും ദിവസങ്ങളില്‍ കൂടുതല്‍ ഉദാരമായ വിസ മാറ്റങ്ങള്‍ കുവൈത്തിന്റെ ഭാഗത്തുനിന്ന് പ്രതീക്ഷിക്കാം.
Comments ()