ബാലവേലയും തൊഴിൽ നിയമലംഘനങ്ങളും തടയാൻ കുവൈറ്റ്; 'റിപ്പോർട്ട് മി' ഇ-സേവനത്തിന് തുടക്കമായി

'റിപ്പോർട്ട് മി' എന്ന പേരിൽ ആരംഭിച്ചിരിക്കുന്ന സേവനത്തിലൂടെ തൊഴിൽ നിയമ ലംഘനങ്ങൾ, കുട്ടികളെക്കൊണ്ട് നിയമ വിരുദ്ധമായി ബാലവേല ചെയ്യിപ്പിക്കുന്നതും എല്ലാം പൊതുജനങ്ങൾക്ക് നേരിട്ട് റിപ്പോർട്ട് ചെയ്യാൻ സാധിക്കും

ബാലവേലയും തൊഴിൽ നിയമലംഘനങ്ങളും തടയാൻ കുവൈറ്റ്; 'റിപ്പോർട്ട് മി' ഇ-സേവനത്തിന് തുടക്കമായി

കുട്ടികളെക്കൊണ്ട് ജോലി ചെയ്യിപ്പിക്കുന്നതും മറ്റ് തൊഴിൽ നിയമലംഘനങ്ങളും എളുപ്പത്തിൽ റിപ്പോർട്ട് ചെയ്യുന്നതിനായി കുവൈറ്റിലെ പബ്ലിക് അതോറിറ്റി ഫോർ മാൻപവർ (PAM) 'റിപ്പോർട്ട് മി' എന്ന പേരിൽ പുതിയ ഇലക്ട്രോണിക് സേവനത്തിന് തുടക്കം കുറിച്ചു.

തൊഴിലിടങ്ങളിൽ കുട്ടികളെ ചൂഷണം ചെയ്യുന്നതും നിയമവിരുദ്ധമായി ബാലവേല ചെയ്യിപ്പിക്കുന്നതും ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് പൊതുജനങ്ങൾക്ക് നേരിട്ട് വിവരങ്ങൾ നൽകാൻ സാധിക്കുന്ന തരത്തിൽ അധികൃതർ ഈ സംവിധാനം രൂപീകരിച്ചത്.

ബാലവേല നടത്തുന്ന സ്ഥാപനങ്ങളെ വേഗത്തിൽ തിരിച്ചറിയാനും കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനും ലക്ഷ്യമിട്ടുള്ളതാണ് ഈ പദ്ധതി. ബാലവേലയോ മറ്റ് തൊഴിൽ നിയമലംഘനങ്ങളോ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻതന്നെ 'റിപ്പോർട്ട് മി' പോർട്ടൽ വഴി വിവരങ്ങൾ കൈമാറണമെന്ന് അധികൃതർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.