വേനൽച്ചൂടിൽ കാറുകൾക്ക് തീപിടിക്കാൻ ഇവയും കാരണമാകാം; ജാഗ്രതാ നിർദ്ദേശവുമായി കുവൈറ്റ്
വാഹനങ്ങള്‍ക്കുള്ളില്‍ പെര്‍ഫ്യൂം കുപ്പികള്‍, ലൈറ്ററുകള്‍, പവര്‍ബാങ്കുകള്‍, മൊബൈല്‍ ചാര്‍ജറുകള്‍ തുടങ്ങിയ വസ്തുക്കള്‍ സൂക്ഷിക്കുന്നത് വലിയ അപകടങ്ങള്‍ക്ക് വഴിവെക്കുമെന്നാണ് മുന്നറിയിപ്പ്
കുവൈറ്റ്: വേനല്‍ച്ചൂട് ശക്തമാകുന്നതിനിടെ യാത്രക്കാര്‍ക്ക് മുന്നറിയിപ്പുമായി അഗ്‌നിശമന സേന. വാഹനങ്ങള്‍ക്കുള്ളില്‍ പെര്‍ഫ്യൂം കുപ്പികള്‍, ലൈറ്ററുകള്‍, പവര്‍ബാങ്കുകള്‍, മൊബൈല്‍ ചാര്‍ജറുകള്‍ തുടങ്ങിയ വസ്തുക്കള്‍ സൂക്ഷിക്കുന്നത് വലിയ അപകടങ്ങള്‍ക്ക് വഴിവെക്കുമെന്നാണ് മുന്നറിയിപ്പ്. ഉയര്‍ന്ന താപനില കാരണം ഇത്തരം വസ്തുക്കള്‍ പെട്ടെന്ന് പൊട്ടിത്തെറിക്കാനോ തീപിടിത്തമുണ്ടാക്കാനോ സാധ്യതയുണ്ട്.
ഇന്ധന ചോര്‍ച്ച, വൈദ്യുത ഷോര്‍ട്ട് സര്‍ക്യൂട്ട്, പഴകിയ വയറിംഗ്, ബാറ്ററിയിലെ തകരാറുകള്‍, എന്‍ജിന്‍ അമിതമായി ചൂടാകല്‍, റേഡിയേറ്ററിലെ വെള്ളത്തിന്റെ കുറവ് എന്നിവയാണ് വാഹനങ്ങള്‍ക്ക് തീപിടിക്കാനുള്ള മറ്റ് പ്രധാന കാരണങ്ങള്‍. അതിനാല്‍ വാഹനങ്ങള്‍ കൃത്യമായ ഇടവേളകളില്‍ പരിശോധിക്കുകയും പരിപാലിക്കുകയും ചെയ്യണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം മാത്രം രാജ്യത്ത് 742 വാഹന തീപിടിത്തങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. അപകടകരമായ വസ്തുക്കളോ ഇലക്ട്രോണിക് ഉപകരണങ്ങളോ ഒരുകാരണവശാലും കാറുകള്‍ക്കുള്ളില്‍ ഉപേക്ഷിച്ചു പോകരുതെന്നും അധികൃതര്‍ മുന്നറിയിപ്പില്‍ പറയുന്നു.
Comments ()