കള്ളാടിയിൽ മണ്ണിടിച്ചിൽ ദുരന്തം; മരണസംഖ്യ ഉയരുന്നു, മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നവരുടെ എണ്ണം വ്യക്തമല്ല, രക്ഷാപ്രവർത്തനം തുടരുന്നു
തുരങ്കപാത നിർമാണത്തിനായി നീക്കം ചെയ്ത മണ്ണ് ഇടിഞ്ഞുവീണതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. ശക്തമായ മണ്ണിടിച്ചിലിൽ സമീപത്തെ ഒരു വീടും പള്ളിയും പൂർണമായും തകർന്നു
മേപ്പാടി: വയനാട് കള്ളാടിയിൽ മീനാക്ഷി പാലത്തിന് സമീപമുണ്ടായ മണ്ണിടിച്ചിലിൽ മരണസംഖ്യ മൂന്നായി ഉയർന്നതായി റിപ്പോർട്ട്. അപകടത്തിൽ മണ്ണിനടിയിൽ എത്ര പേർ കുടുങ്ങിയിട്ടുണ്ടെന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തത ലഭിച്ചിട്ടില്ല. രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.
തുരങ്കപാത നിർമാണത്തിനായി നീക്കം ചെയ്ത മണ്ണ് ഇടിഞ്ഞുവീണതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. ശക്തമായ മണ്ണിടിച്ചിലിൽ സമീപത്തെ ഒരു വീടും പള്ളിയും പൂർണമായും തകർന്നു.
പ്രദേശത്ത് കനത്ത മഴ തുടരുന്നതിനാൽ രക്ഷാപ്രവർത്തനങ്ങൾക്ക് വെല്ലുവിളികൾ നേരിടുന്നുണ്ട്. കൂടുതൽ അപകടസാധ്യത കണക്കിലെടുത്ത് അധികൃതർ സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണ്.
സംഭവസ്ഥലം സന്ദർശിക്കുന്നതിനായി മന്ത്രിമാരായ ടി. സിദ്ദിഖും അനിൽ കുമാറും വയനാട്ടിലേക്ക് തിരിച്ചു. മുഖ്യമന്ത്രി വി.ഡി. സതീശനുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് മന്ത്രിമാർ യാത്ര തിരിച്ചത്.
അപകടത്തിൽപ്പെട്ടവരെ കണ്ടെത്തുന്നതിനും രക്ഷപ്പെടുത്തുന്നതിനുമായി വിവിധ സേനകളും പ്രാദേശിക രക്ഷാപ്രവർത്തകരും രംഗത്തുണ്ടെന്നാണ് വിവരം.
Comments ()