പ്ലസ് വൺ അഡ്മിഷന് അവസാന മണിക്കൂറുകൾ; മൂന്നാം അലോട്ട്മെന്റിലെ വിദ്യാർഥികൾ ഇന്ന് തന്നെ പ്രവേശനം ഉറപ്പാക്കണം
ആദ്യ രണ്ട് അലോട്ട്മെന്റുകളിൽ ലഭ്യമായിരുന്ന താത്കാലിക പ്രവേശന സംവിധാനം മൂന്നാം അലോട്ട്മെന്റിൽ ഇല്ല. അതിനാൽ അലോട്ട്മെന്റ് ലഭിച്ചിട്ടും നിശ്ചിത സമയത്തിനുള്ളിൽ പ്രവേശനം പൂർത്തിയാക്കാത്തവർക്ക് അനുവദിച്ച സീറ്റ് നഷ്ടമാകും.
തിരുവനന്തപുരം: ഹയർസെക്കൻഡറി പ്ലസ് വൺ പ്രവേശനത്തിന്റെ മുഖ്യഘട്ടം വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണിയോടെ അവസാനിക്കും. മൂന്നാം അലോട്ട്മെന്റിൽ സീറ്റ് ലഭിച്ച വിദ്യാർഥികൾ നിർബന്ധമായും ഫീസ് അടച്ച് സ്ഥിരപ്രവേശനം നേടണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
ആദ്യ രണ്ട് അലോട്ട്മെന്റുകളിൽ ലഭ്യമായിരുന്ന താത്കാലിക പ്രവേശന സംവിധാനം മൂന്നാം അലോട്ട്മെന്റിൽ ഇല്ല. അതിനാൽ അലോട്ട്മെന്റ് ലഭിച്ചിട്ടും നിശ്ചിത സമയത്തിനുള്ളിൽ പ്രവേശനം പൂർത്തിയാക്കാത്തവർക്ക് അനുവദിച്ച സീറ്റ് നഷ്ടമാകും.
അതേസമയം, മുഖ്യ അലോട്ട്മെന്റിൽ സീറ്റ് ലഭിക്കാത്തവർക്ക് സപ്ലിമെന്ററി അലോട്ട്മെന്റിലൂടെ വീണ്ടും അവസരം ലഭിക്കും. ഇതിനായി അപേക്ഷ 13 മുതൽ പുതുക്കേണ്ടതുണ്ട്. ഓരോ സ്കൂളിലെയും ഒഴിവുള്ള സീറ്റുകളുടെ വിവരങ്ങൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്നതിനുശേഷം പുതിയ ഓപ്ഷനുകൾ ചേർത്ത് അപേക്ഷ പുതുക്കാനാണ് നിർദേശം.
ഇതുവരെ അപേക്ഷ സമർപ്പിക്കാത്ത വിദ്യാർഥികൾക്കും സപ്ലിമെന്ററി അലോട്ട്മെന്റിൽ പുതുതായി അപേക്ഷിക്കാനാകും. അപേക്ഷയിൽ തെറ്റായ വിവരങ്ങൾ നൽകിയതിനാലോ, ഓപ്ഷനുകൾ നൽകാത്തതിനാലോ മുഖ്യ അലോട്ട്മെന്റിൽ പരിഗണിക്കപ്പെടാതെ പോയവർക്ക് ഈ ഘട്ടത്തിൽ അപേക്ഷ തിരുത്തി വീണ്ടും അവസരം നേടാനുമാകും.
പ്ലസ് വൺ, വി.എച്ച്.എസ്.ഇ. ഒന്നാംവർഷ ക്ലാസുകൾ തിങ്കളാഴ്ച ആരംഭിക്കും.
Comments ()