ലത്തീഫ് ഭട്ടിനെക്കുറിച്ച് വിവരം നൽകിയാൽ 15 ലക്ഷം പാരിതോഷികം; തെക്കൻ കശ്മീരിലും ജമ്മുവിലും തെരച്ചിൽ വിപുലമാക്കി പോലീസ്

ലഷ്കർ ഇ തൊയ്ബ കമാൻഡർ ലത്തീഫ് ഭട്ടിനായി തെരച്ചിൽ ഊർജിതമാക്കി ജമ്മു കശ്മീർ പൊലീസ്.

ലത്തീഫ് ഭട്ടിനെക്കുറിച്ച് വിവരം നൽകിയാൽ 15 ലക്ഷം പാരിതോഷികം; തെക്കൻ കശ്മീരിലും ജമ്മുവിലും തെരച്ചിൽ വിപുലമാക്കി പോലീസ്

ജമ്മു: ലഷ്‌കറെ തയിബ കമാന്‍ഡര്‍ ലത്തീഫ് ഭട്ടിനായി ജമ്മു കശ്മീരില്‍ തെരച്ചില്‍ ശക്തമാക്കി. ഇയാളെക്കുറിച്ച് കൃത്യമായ വിവരം കൈമാറുന്നവര്‍ക്ക് ജമ്മു കശ്മീര്‍ പോലീസ് 15 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി തെക്കന്‍ കശ്മീരിലെ പ്രധാന ജില്ലകളിലും ജമ്മുവിന്റെ വിവിധ പ്രദേശങ്ങളിലും ഇയാളുടെ ചിത്രങ്ങള്‍ അടങ്ങിയ പോസ്റ്ററുകള്‍ പോലീസ് പതിപ്പിച്ചിട്ടുണ്ട്. ലത്തീഫ് ഭട്ടിനെപ്പറ്റി എന്തെങ്കിലും സൂചന ലഭിക്കുന്നവര്‍ ഉടന്‍ തന്നെ വിവരമറിയിക്കണമെന്നും, കൈമാറുന്ന ആളുകളുടെ പേരുവിവരങ്ങള്‍ തികച്ചും രഹസ്യമായി സൂക്ഷിക്കുമെന്നും പോലീസ് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി.