അതിരപ്പിള്ളിയിൽ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ പുലി കുടുങ്ങി
കഴിഞ്ഞ ജൂൺ മാസത്തിൽ ഇതേ പ്രദേശത്ത് പലതവണ പുലിയുടെ സാന്നിധ്യം റിപ്പോർട്ട് ചെയ്തിരുന്നു. നാട്ടുകാർ നൽകിയ പരാതിയുടെയും നിരന്തരമായി കണ്ടുവരുന്ന വന്യജീവി സാന്നിധ്യത്തിന്റെയും അടിസ്ഥാനത്തിലാണ് വനംവകുപ്പ് പ്രദേശത്ത് കൂട് സ്ഥാപിച്ചത്.
തൃശൂർ: ചാലക്കുടി അതിരപ്പിള്ളി ഗ്രാമപഞ്ചായത്തിലെ വെട്ടിക്കുഴി പ്രദേശത്ത് വനംവകുപ്പ് സ്ഥാപിച്ച കൂടിൽ പുലി കുടുങ്ങി. റോയ് ചക്കാലക്കൽ എന്നയാളുടെ വീട്ടുവളപ്പിൽ സ്ഥാപിച്ചിരുന്ന കൂട്ടിലാണ് പുലി അകപ്പെട്ടത്.
കഴിഞ്ഞ ജൂൺ മാസത്തിൽ ഇതേ പ്രദേശത്ത് പലതവണ പുലിയുടെ സാന്നിധ്യം റിപ്പോർട്ട് ചെയ്തിരുന്നു. നാട്ടുകാർ നൽകിയ പരാതിയുടെയും നിരന്തരമായി കണ്ടുവരുന്ന വന്യജീവി സാന്നിധ്യത്തിന്റെയും അടിസ്ഥാനത്തിലാണ് വനംവകുപ്പ് പ്രദേശത്ത് കൂട് സ്ഥാപിച്ചത്.
ഇന്ന് രാവിലെയാണ് പുലി കൂട്ടിൽ കുടുങ്ങിയ വിവരം ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ച ശേഷമായിരിക്കും പുലിയെ മാറ്റുന്നതിനുള്ള തുടർനടപടികൾ സ്വീകരിക്കുകയെന്ന് അധികൃതർ അറിയിച്ചു.
Comments ()