മദ്യം വാങ്ങാൻ ഇനി പ്രായം തെളിയിക്കണം; 'നോ ഐഡി, നോ എൻട്രി' സംവിധാനം കേരളത്തിലേക്കും! 23 വയസ് തികയാത്തവർക്ക് മദ്യം നൽകില്ല
'നോ ഐഡി നോ എന്‍ട്രി' എന്ന നിബന്ധനയാണ് കേരളത്തിലും നടപ്പാക്കാന്‍ പോകുന്നത്.
തിരുവനന്തപുരം: കേരളത്തില്‍ മദ്യം വാങ്ങാനുള്ള പ്രായപരിധി 23 വയസ് പൂര്‍ത്തിയാകണമെന്ന നിബന്ധന കര്‍ശനമാക്കുന്നു. കര്‍ണാടക മോഡല്‍ കേരളത്തില്‍ നടപ്പിലാക്കാനുള്ള തയ്യാറെടുപ്പിലാണ് കേരളം. 'നോ ഐഡി നോ എന്‍ട്രി' എന്ന നിബന്ധനയാണ് കേരളത്തിലും നടപ്പാക്കാന്‍ പോകുന്നത്. അതായത്, മദ്യം വാങ്ങാനെത്തുന്നവരുടെ പ്രായത്തില്‍ സംശയം തോന്നിയാല്‍ തിരിച്ചറിയല്‍ രേഖ ആവശ്യപ്പെടാവുന്ന തരത്തില്‍ കര്‍ശനമാക്കാനാണ് ആലോചന.
വീര്യം കുറഞ്ഞ മദ്യം വില്‍പന യുവാക്കളെ ലക്ഷ്യമിട്ടെന്ന ആരോപണത്തിനിടെയാണ് പ്രായപരിധി കര്‍ശനമാക്കുന്നത്. എക്‌സൈസ് മന്ത്രി കണ്ട ഫയല്‍ ഇപ്പോള്‍ മുഖ്യമന്ത്രിയുടെ പരിഗണനയിലാണ്. 18 വയസായിരുന്നു സംസ്ഥാനത്ത് ആദ്യം മദ്യം വാങ്ങാനുള്ള പ്രായ പരിധി. ഉമ്മന്‍ ചാണ്ടി മന്ത്രിസഭയുടെ കാലത്ത് ഇത് 21 വയസാക്കി. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് ഇത് 23 വയസായും ഉയര്‍ത്തിയിരുന്നു.
23 വയസിന് താഴെയുള്ളവര്‍ക്ക് മദ്യം നല്‍കില്ല എന്ന ഉത്തരവ് ഇറങ്ങിയെങ്കിലും ഇത് കര്‍ശനമായി നടപ്പാക്കിയില്ലെന്നാണ് യുഡിഎഫ് സര്‍ക്കാര്‍ വിലയിരുത്തല്‍. ഈ സാഹചര്യത്തിലാണ് കേരളത്തിലും നടപ്പാക്കാന്‍ ആലോചിക്കുന്നത്.
Comments ()