23 വയസ്സ് തികഞ്ഞവര്‍ക്ക് മാത്രം മദ്യം, ബാറുകളില്‍ ആധാര്‍ പരിശോധന നിര്‍ബന്ധം: കര്‍ശന നിര്‍ദ്ദേശവുമായി എക്‌സൈസ് മന്ത്രി
സംസ്ഥാനത്തെ ബാറുകൾക്കാണ് മന്ത്രി നിര്‍ദ്ദേശം നൽകിയത്.
തിരുവനന്തപുരം: സംസ്ഥാനത്തെ ബാറുകളില്‍ മദ്യപിക്കാനെത്തുന്നവരുടെ വയസ്സ് തെളിയിക്കുന്ന തിരിച്ചറിയല്‍ രേഖകള്‍ (ആധാര്‍ കാര്‍ഡ് ഉള്‍പ്പെടെ) പരിശോധിച്ച് പ്രായം ഉറപ്പുവരുത്തിയ ശേഷം മാത്രമേ മദ്യം വിതരണം ചെയ്യാവൂ എന്ന് ബാര്‍ ഉടമകള്‍ക്ക് കര്‍ശന നല്‍കി എക്‌സൈസ് മന്ത്രി എം. ലിജു. സംസ്ഥാനത്ത് മദ്യം വാങ്ങാനുള്ള നിയമപരമായ കുറഞ്ഞ പ്രായം 23 വയസ്സാണ്. ഇത് ബാറുകള്‍ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ട പൂര്‍ണ്ണ ഉത്തരവാദിത്തം ലൈസന്‍സുകാരുടേതാണെന്ന് മന്ത്രി പറഞ്ഞു.
നെടുമ്പാശ്ശേരിയില്‍ ഉണ്ടായ മിനികൂപ്പര്‍ വാഹനാപകടം ഇത്തരം നിയമങ്ങള്‍ പാലിക്കുന്നതില്‍ വന്ന വീഴ്ചയുടെ തെളിവാണെന്ന് ചൂണ്ടിക്കാട്ടിയ മന്ത്രി, വരും ദിവസങ്ങളില്‍ പരിശോധന കൂടുതല്‍ ശക്തമാക്കുമെന്നും അറിയിച്ചു.സംസ്ഥാന സര്‍ക്കാരിന്റെ പുതിയ എക്‌സൈസ് നയം വരും നവംബറില്‍ നിലവില്‍ വരുമെന്നും ഈ വിഷയം ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. എല്‍.ഡി.എഫ് സര്‍ക്കാരിന്റെ മദ്യനയമായിരിക്കില്ല യു.ഡി.എഫിന്റേതെന്ന് വ്യക്തമാക്കി മുന്‍ നിലപാടുകളില്‍ നിന്നുള്ള മാറ്റവും അദ്ദേഹം സൂചിപ്പിച്ചു.
Comments ()