പിലാത്തറയിൽ നിർത്തിയിട്ട ലോറിയിലേക്ക് ടാങ്കർ പാഞ്ഞുകയറി ദുരന്തം: മെക്കാനിക്കും സഹായിയും മരിച്ചു
കേടായിക്കിടന്നിരുന്ന മരം കയറ്റിയ ലോറിയിൽ അറ്റാകുറ്റപ്പണികൾ നടത്തിക്കൊണ്ടിരിക്കുകയായിരുന്ന മെക്കാനിക്കും അദ്ദേഹത്തിൻ്റെ സഹായിയുമാണ് ഈ അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടത്.
കണ്ണൂർ പിലാത്തറ മണ്ടൂരിൽ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ ടാങ്കർ ലോറിയിടിച്ച് വൻ അപകടം. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെ നടന്ന അപകടത്തിൽ രണ്ട് പേർ തൽക്ഷണം മരണപ്പെട്ടു. കേടായിക്കിടന്ന മരം കയറ്റിയ ലോറിയുടെ അറ്റകുറ്റപ്പണികൾ ചെയ്തുകൊണ്ടിരുന്ന മെക്കാനിക്കും അദ്ദേഹത്തിന്റെ സഹായിയുമാണ് മരിച്ചത്. ഇടിച്ചതിന്റെ ശക്തമായ ആഘാതത്തിൽ ഇരു വാഹനങ്ങൾക്കും ഗുരുതരമായ നാശനഷ്ടങ്ങൾ സംഭവിക്കുകയും ലോറി പൂർണ്ണമായും കത്തിനശിക്കുകയും ചെയ്തു. വിവരമറിഞ്ഞ് ഉടൻ തന്നെ സ്ഥലത്തെത്തിയ അഗ്നിശമനസേനയും പൊലീസും ചേർന്നാണ് രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചത്.
Comments ()