കുറഞ്ഞ ചെലവിൽ ബഹിരാകാശ പരീക്ഷണങ്ങൾ; ഐഎസ്ആർഒയുടെ ചെറു വിക്ഷേപണ വാഹനത്തിന്റെ ആദ്യ ഗ്രൗണ്ട് ടെസ്റ്റ് വിജയം

ഗഗൻയാൻ ദൗത്യത്തിന്റെ പ്രധാന ഘട്ടങ്ങളിലൊന്നായ പാരച്യൂട്ട് സംവിധാനങ്ങളുടെ പ്രവർത്തനക്ഷമത പരിശോധിക്കാനാണ് ഈ ചെറു റോക്കറ്റ് പ്രധാനമായും രൂപകൽപ്പന ചെയ്തിരിക്കുന്നത്

കുറഞ്ഞ ചെലവിൽ ബഹിരാകാശ പരീക്ഷണങ്ങൾ; ഐഎസ്ആർഒയുടെ ചെറു വിക്ഷേപണ വാഹനത്തിന്റെ ആദ്യ ഗ്രൗണ്ട് ടെസ്റ്റ് വിജയം

ശ്രീഹരിക്കോട്ട: ബഹിരാകാശ പരീക്ഷണങ്ങൾ കുറഞ്ഞ ചെലവിൽ നടത്താൻ ലക്ഷ്യമിട്ട് ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ഐഎസ്ആർഒ) വികസിപ്പിച്ച പുതിയ ചെറു വിക്ഷേപണ വാഹനമായ ‘SOLVE’ (Sub-Orbital Launch Vehicle for Experiments)ന്റെ ഭൂതല പരീക്ഷണം വിജയകരമായി പൂർത്തിയായി. ജൂലൈ 3-ന് രാവിലെ 10 മണിക്ക് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിലാണ് പരീക്ഷണം നടന്നത്.

ഗഗൻയാൻ ദൗത്യത്തിന്റെ പ്രധാന ഘട്ടങ്ങളിലൊന്നായ പാരച്യൂട്ട് സംവിധാനങ്ങളുടെ പ്രവർത്തനക്ഷമത പരിശോധിക്കാനാണ് ഈ ചെറു റോക്കറ്റ് പ്രധാനമായും രൂപകൽപ്പന ചെയ്തിരിക്കുന്നത്. ബഹിരാകാശ പേടകങ്ങൾ ഭൂമിയിലേക്ക് മടങ്ങുമ്പോൾ സുരക്ഷിത ലാൻഡിംഗിന് സഹായിക്കുന്ന പാരച്യൂട്ട് സിസ്റ്റങ്ങളുടെ വിശ്വാസ്യത ഉറപ്പാക്കുന്നതിൽ ‘SOLVE’ നിർണായക പങ്ക് വഹിക്കും.

വലിയ വിക്ഷേപണ വാഹനങ്ങളെ ആശ്രയിക്കാതെ സബ്-ഓർബിറ്റൽ പരീക്ഷണങ്ങൾ വേഗത്തിലും കുറഞ്ഞ ചെലവിലും നടത്താൻ സാധിക്കുന്നതോടെ ഐഎസ്ആർഒയുടെ പരീക്ഷണ ശേഷി കൂടുതൽ കാര്യക്ഷമമാകുമെന്നാണ് വിലയിരുത്തൽ.

ഗ്രൗണ്ട് ടെസ്റ്റ് വിജയകരമായതോടെ, അടുത്ത ഘട്ടമായി യഥാർത്ഥ വിക്ഷേപണ പരീക്ഷണങ്ങളിലേക്ക് പ്രവേശിക്കാനുള്ള തയ്യാറെടുപ്പിലാണ് ഐഎസ്ആർഒയെന്നാണ് റിപ്പോർട്ടുകൾ.