പുതിയ കണക്ഷന് 4,840 രൂപ, റീഫില്ലിങ്ങിന് 1,650; ഉപഭോക്താക്കൾക്ക് മേൽ കനത്ത പ്രഹരവുമായി ഗ്യാസ് കമ്പനികൾ
പുതിയ കണക്ഷൻ കിട്ടാൻ 4840 രൂപ, 10 കിലോ സിലിണ്ടർ റീഫില്ലിംഗിന് 1650 രൂപ
തിരുവനന്തപുരം: ഉപഭോക്താക്കൾക്ക് യാതൊരു മുന്നറിയിപ്പും നൽകാതെ പുതിയ പാചകവാതക കണക്ഷൻ വിതരണ രീതിയിൽ മാറ്റം വരുത്തി എൽ.പി.ജി കമ്പനികൾ. കഴിഞ്ഞ ഏതാനും മാസങ്ങളായി പുതിയ അപേക്ഷകർക്ക് സബ്സിഡിയില്ലാത്ത 10 കിലോയുടെ സിലിണ്ടറുകൾ മാത്രമാണ് വിതരണം ചെയ്യുന്നത്. ഇതിന്റെ കണക്ഷൻ നിരക്കിലും റീഫില്ലിങ് തുകയിലും വലിയ വർധനവാണ് കമ്പനികൾ വരുത്തിയിരിക്കുന്നത്. 10 കിലോയുടെ ഒരു സിലിണ്ടർ കണക്ഷൻ ലഭിക്കാൻ 4,840 രൂപയും, ഓരോ തവണയും റീഫിൽ ചെയ്യാൻ 1,650 രൂപയുമാണ് നൽകേണ്ടിവരുന്നത്. സാധാരണ ഉപയോഗിക്കുന്ന 14.2 കിലോ സിലിണ്ടർ നിറയ്ക്കാൻ 930 രൂപ മാത്രം ചെലവ് വരുമ്പോഴാണ്, ഗ്യാസിന്റെ അളവ് കുറഞ്ഞ 10 കിലോ സിലിണ്ടറിന് ഉപഭോക്താക്കൾ ഇരട്ടിയിലേറെ തുക നൽകേണ്ടി വരുന്നത്.
Comments ()