ഗ്യാസ് തീർന്നോ? ഇൻസ്റ്റാമാർട്ട് വഴി ഇനി സിലിണ്ടർ 10 മിനിറ്റിൽ വീട്ടിലെത്തും; സ്വിഗ്ഗിയും എച്ച്പിസിഎല്ലും കൈകോർക്കുന്നു

രാജ്യത്ത് ആദ്യമായി ഒരു ഇ-കോമേഴ്‌സ് ആപ്പ് വഴി എല്‍പിജി സിലിണ്ടറുകള്‍ ലഭ്യമാക്കുന്നതിനായി ഇരു കമ്പനികളും കരാര്‍ ഒപ്പിട്ടു.

ഗ്യാസ് തീർന്നോ? ഇൻസ്റ്റാമാർട്ട് വഴി ഇനി സിലിണ്ടർ 10 മിനിറ്റിൽ വീട്ടിലെത്തും; സ്വിഗ്ഗിയും എച്ച്പിസിഎല്ലും കൈകോർക്കുന്നു

ന്യൂഡല്‍ഹി: പാചകവാതക വിതരണ രംഗത്ത് വിപ്ലവകരമായ മാറ്റത്തിനൊരുങ്ങി സ്വിഗ്ഗി ഇന്‍സ്റ്റാമാര്‍ട്ടും ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡും. രാജ്യത്ത് ആദ്യമായി ഒരു ഇ-കോമേഴ്‌സ് ആപ്പ് വഴി എല്‍പിജി സിലിണ്ടറുകള്‍ ലഭ്യമാക്കുന്നതിനായി ഇരു കമ്പനികളും കരാര്‍ ഒപ്പിട്ടു. എച്ച്പിസിഎല്‍ പുതുതായി പുറത്തിറക്കിയ 10 കിലോഗ്രാം ഭാരമുള്ള 'എച്ച്പി നവ്യ' കോമ്പോസിറ്റ് സിലിണ്ടറുകളും, 5 കിലോഗ്രാമിന്റെ സിലിണ്ടറുകളുമാണ് ഇന്‍സ്റ്റാമാര്‍ട്ട് വഴി ഓര്‍ഡര്‍ ചെയ്യാന്‍ സാധിക്കുക. ആദ്യ ഘട്ടത്തില്‍ ബെംഗളൂരുവിലാണ് ഈ സേവനം ലഭ്യമാകുക.

നിലവില്‍ ഗാര്‍ഹിക കണക്ഷന്‍ ഇല്ലാത്തവര്‍ക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താം എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. പഠനത്തിനോ ജോലിക്കോ വേണ്ടി മാറിത്താമസിക്കുന്ന വിദ്യാര്‍ത്ഥികള്‍, ഉദ്യോഗസ്ഥര്‍, ചെറിയ കുടുംബങ്ങള്‍ എന്നിവര്‍ക്ക് ഏറെ ആശ്വാസകരമാകുന്ന ഒരു ഫ്‌ലെക്‌സിബിള്‍ ഓപ്ഷനായാണ് എച്ച്പിസിഎല്‍ ഇതിനെ അവതരിപ്പിക്കുന്നത്.