ട്രെയിൻ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ലഗേജിനും പരിധിയുണ്ട്, അധികമായാൽ പണി കിട്ടും!
സാധാരണയായി യാത്രയില്‍ 35 കിലോഗ്രാം വരെ ലഗേജ് കൊണ്ടുപോകാം.
ന്യൂഡല്‍ഹി: വിമാനയാത്രയില്‍ മാത്രമാണ് ലഗേജിന് പരിധിയുള്ളതെന്ന് കരുതുന്നവര്‍ നിരവധിയാണ്. എന്നാല്‍ റെയില്‍വേ യാത്രയിലും സൗജന്യമായി കൊണ്ടുപോകാവുന്ന ലഗേജിന് വ്യക്തമായ പരിധിയുണ്ട്. അനുവദിച്ചതിലും കൂടുതല്‍ ലഗേജ് കൈവശം വെച്ചാല്‍ പിഴ നല്‍കേണ്ടി വരും. റെയില്‍വേ നിയമങ്ങള്‍ അനുസരിച്ച് ഓരോ ക്ലാസിലെയും യാത്രക്കാര്‍ക്ക് സൗജന്യ ലഗേജ് കൊണ്ടുപോകുന്നതിന് വ്യത്യസ്ത പരിധികളുണ്ട്. അത് അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണ്.
സാധാരണയായി യാത്രയില്‍ 35 കിലോഗ്രാം വരെ ലഗേജ് കൊണ്ടുപോകാം. സ്ലീപ്പറില്‍ കൊണ്ടുപോകാവുന്ന ലഗേജ് പരിധി 40 കിലോ വരെയാണ്. ഫസ്റ്റ് എസിയിലാണ് യാത്ര ചെയ്യുന്നതെങ്കില്‍ 70 കിലോ വരെ ലഗേജ് കൊണ്ടുപോകാം. സെക്കന്‍ഡ് എസിയില്‍ 50 കിലോഗ്രാം വരെ ലഗേജ് കൊണ്ടുപോകാന്‍ അനുമതിയുണ്ട്. തേര്‍ഡ് എസിയില്‍ 40 കിലോ വരെയുള്ള ലഗേജ് കൊണ്ടുപോകാം.
അധിക ലഗേജ് കൊണ്ടു പോകേണ്ടതുണ്ടെങ്കില്‍ യാത്ര ആരംഭിക്കുന്നതിന് മുന്‍പ് റെയില്‍വേ ലഗേജ് ഓഫീസില്‍ പോയി ബുക്കിംഗ് നടത്താം. ഇതിനായി അധിക പണം നല്‍കേണ്ടിവരും. യാത്രയില്‍ ഒരു പ്രശ്നവും ഉണ്ടാകാതിരിക്കാന്‍ ട്രെയിന്‍ പുറപ്പെടുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് ലഗേജ് സംബന്ധമായ എല്ലാ കാര്യങ്ങളും പൂര്‍ത്തിയാക്കേണ്ടതാണ്.
Comments ()