പ്രവാസി മലയാളികളുടെ ഓണം കേമമാക്കാൻ ലുലു ഗ്രൂപ്പ്; പഴങ്ങളും പച്ചക്കറികളുമായി കൂടുതൽ കാർഗോ വിമാനങ്ങൾ ഗൾഫിലേക്ക്
പ്രവാസികൾക്ക് ഓണം ആഘോഷിക്കാൻ ഓണസദ്യയ്ക്കാവശ്യമായ വിഭവങ്ങളുമായി ലുലുവിൻ്റെ പ്രത്യേക കാർഗോ വിമാനം കൊച്ചിയിൽ നിന്ന് പുറപ്പെട്ടു.
കൊച്ചി: പ്രവാസ ലോകത്തെ ഓണാഘോഷങ്ങൾക്ക് മാറ്റുകൂട്ടാൻ വിപുലമായ തയ്യാറെടുപ്പുകളുമായി ലുലു ഗ്രൂപ്പ്. ഓണസദ്യയ്ക്ക് ആവശ്യമായ പഴം, പച്ചക്കറികൾ, വാഴയിലകൾ എന്നിവ ഉൾപ്പെടെ 45 ടൺ സാധനങ്ങളുമായി ലുലുവിന്റെ പ്രത്യേക നാഷണൽ എയർലൈൻസ് കാർഗോ വിമാനം കൊച്ചിയിൽ നിന്ന് ജി.സി.സി രാജ്യങ്ങളിലേക്ക് പുറപ്പെട്ടു. ഇതിനു പുറമെ 60 ടൺ വിഭവങ്ങളുമായി ഓഗസ്റ്റ് 20-ന് അടുത്ത കാർഗോ വിമാനവും കൊച്ചിയിൽ നിന്ന് യാത്രതിരിക്കും.
ലുലു ഫെയർ എക്സ്പോർട്ടിന്റെ നേതൃത്വത്തിൽ മൂന്ന് ലക്ഷത്തിലധികം പഴം-പച്ചക്കറി വിഭവങ്ങളാണ് ഗൾഫ് മേഖലയിലെ ലുലു സ്റ്റോറുകളിൽ എത്തിക്കുന്നത്. പ്രവാസി മലയാളികൾക്ക് ഓണക്കാലത്ത് ആവശ്യമായ എല്ലാ ഭക്ഷ്യവസ്തുക്കളുടെയും ലഭ്യത പൂർണ്ണമായും ഉറപ്പാക്കുമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി വ്യക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായി ജി.സി.സിയിലെ എല്ലാ ലുലു ഹൈപ്പർമാർക്കറ്റുകളും പ്രവാസികളുടെ ഓണം ഗംഭീരമാക്കാൻ പൂർണ്ണസജ്ജമായിക്കഴിഞ്ഞു.
Comments ()